ഐക്കോണ്‍സില്‍ ഐ.പി വിഭാഗം ആരംഭിക്കും –മുഖ്യമന്ത്രി

തിരുവനന്തപുരം: മസ്തിഷ്ക-നാഡിവ്യൂഹ സംബന്ധമായ വൈകല്യങ്ങൾ, രോഗങ്ങൾ എന്നിവയുടെ ചികിത്സാ-പുനരധിവാസ-ഗവേഷണ രംഗത്ത് സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ പ്രവ൪ത്തിക്കുന്ന തിരുവനന്തപുരം പുലയനാ൪കോട്ടയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോ൪ കമ്യൂണിക്കേറ്റീവ് ആൻറ് കോഗ്നിറ്റീവ് ന്യൂറോ സയൻസസിൽ കിടത്തിചികിത്സാ വിഭാഗം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഐക്കോൺസിൽ ഒ.പി വിഭാഗത്തിനും സ്പെഷൽ സ്കൂളിനുമായി നാല് കോടി ചെലവിൽ സ്ഥാപിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷോ൪ണൂരിലും തിരുവനന്തപുരത്തുമായി പ്രവ൪ത്തിക്കുന്ന ഐക്കോൺസ് കേന്ദ്രങ്ങളിൽ കൂടുതൽ വികസനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐ.പി വിഭാഗം ആരംഭിക്കുന്നതിനാവശ്യമായ സാമ്പത്തികസഹായം അനുവദിക്കുന്നതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്ന് അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪ പറഞ്ഞു. എം.എ. വാഹിദ് എം.എൽ.എ, മേയ൪ കെ. ചന്ദ്രിക,  ഡോ. പി.എ. സുരേഷ് തുടങ്ങിയവ൪ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.