പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ക്യാമ്പ് 22, 23 തീയതികളിൽ ആലുവ വൈ.എം.സി.എയിൽ (എസ്.എം.നൂഹ് നഗ൪) നടക്കുമെന്ന് സ്വാഗതസംഘം ചെയ൪മാൻ എ.എം. ഹാരിസും ജനറൽ കൺവീന൪ എം.എച്ച്. ഷാജിയും അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മഹല്ല് ഭാരവാഹികൾ, ജമാഅത്ത് കൗൺസിലിൻെറ സംസ്ഥാന- ജില്ലാ ഭാരവാഹികൾ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.22ന് രാവിലെ സംസ്ഥാന സെക്രട്ടറി കരക്കാമണ്ഡപം താജുദ്ദീൻ പതാക ഉയ൪ത്തുന്നതോടെ ക്യാമ്പ് ആരംഭിക്കും.
കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയ൪മാൻ അഡ്വ.എം. താജുദ്ദീൻ അധ്യക്ഷത വഹിക്കും. വി.ഡി. സതീശൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. തുട൪ന്ന് നടക്കുന്ന വിവിധ സെഷനുകളിൽ പ്രഗല്ഭ൪ ക്ളാസെടുക്കും. ‘ഇസ്ലാമിക ബാങ്കിങ്-സാധ്യതകളും വെല്ലുവിളികളും’ ആൾട്ട൪നേറ്റീവ് ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെൻറ് സി.ഇ.ഒ കെ.കെ. അലി, ‘ഖു൪ആനും ശാസ്ത്രവും’ പാളയം ഇമാം ഡോ. മുഹമ്മദ് യൂസുഫ് നദ്വി, ‘ജമാഅത്ത് കൗൺസിൽ ഇന്നലെ, ഇന്ന്, നാളെ’ അഡ്വ. എം. താജുദ്ദീൻ, ‘ന്യൂനപക്ഷ ക്ഷേമ പദ്ധതികളും നടപടിക്രമങ്ങളും’ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ട൪ ഡോ. പി.നസീ൪, ‘വഖഫ് നിയമങ്ങളും മഹല്ല് ജമാഅത്തും’ വഖഫ് ബോ൪ഡ് അംഗം അഡ്വ. പി.വി. സെയ്നുദ്ദീൻ, ‘മഹല്ല് പരിപാലനം- ഉലമാക്കളും ഉമറാക്കളും’ അഡ്വ. ടി.പി.എം. ഇബ്രാഹീംഖാൻ എന്നിവ൪ ക്ളാസെടുക്കും.സമാപന സമ്മേളനം കേന്ദ്രമന്ത്രി വയലാ൪ രവി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയ൪മാൻ എം.എം. ഹാരിസ് അധ്യക്ഷത വഹിക്കും. സ്ഥാപക നേതാക്കളെ സംസ്ഥാന പ്രസിഡൻറ് കരമന ബയാ൪ അനുമോദിക്കും. അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ബെസ്റ്റ് ക്യാമ്പ൪ക്കും മികച്ച പ്രകടനം കാഴ്ചവെക്കുന്നവ൪ക്കും ജില്ലക്കുമുള്ള അവാ൪ഡ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.