ഇസ്ലാമാബാദ്: നിരവധി തവണ ഒഴിഞ്ഞുമാറിയ പാകിസ്താൻ മുൻ പ്രസിഡൻറ് പ൪വേസ് മുശ൪റഫ് ഇതാദ്യമായി കോടതിയിൽ ഹാജരായി. ദേശദ്രോഹക്കേസിൽ വിചാരണ നേരിടുന്നതിനാണ് അദ്ദേഹം ചൊവ്വാഴ്ച ഇസ്ലാമാബാദിലെ പ്രത്യേക ട്രൈബ്യൂണൽ മുമ്പാകെ ഹാജരായത്. എന്നാൽ, മുൻ സൈനികനായതിനാൽ തന്നെ വിസ്തരിക്കേണ്ടത് സൈനിക കോടതിയിലാണെന്നും ഇപ്പോഴത്തെ ട്രൈബ്യൂണലിന് ഇത്തരം വിചാരണകൾക്ക് അധികാരമില്ളെന്നും ചൂണ്ടിക്കാട്ടി മുശ൪റഫ് നൽകിയ ഹരജിയിൽ തീ൪പ്പുപറയേണ്ടതിനാൽ നിയമനടപടികൾ വെള്ളിയാഴ്ചക്ക് നീട്ടിവെച്ചു. 15 മിനിറ്റ് കോടതിയിൽ തങ്ങിയ ശേഷം മുശ൪റഫിനെ പോകാൻ അനുവദിച്ചു. മുശ൪റഫിൻെറ വിചാരണയോടനുബന്ധിച്ച് ട്രൈബ്യൂണലിനു സമീപം കനത്ത സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽനിന്നാണ് 70കാരനായ മുൻ പ്രസിഡൻറിനെ കോടതിയിൽ എത്തിച്ചത്. ദേശദ്രോഹക്കേസിൽ കുറ്റക്കാരനെന്നു കണ്ടാൽ മുശ൪റഫിന് വധശിക്ഷയോ ജീവപര്യന്തമോ വിധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.