മാനഭംഗപ്പെടുത്തിയെന്ന് യുവതി; ബി.ജെ.പി മുന്‍ മന്ത്രി ആത്മഹത്യക്ക് ശ്രമിച്ചു

മൈസൂ൪:  വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയെന്ന സ൪ക്കാ൪ ഉദ്യോഗസ്ഥയുടെ ആരോപണത്തിൽ മനംനൊന്ത് ക൪ണാടകയിലെ ബി.ജെ.പി നേതാവും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രിയുമായ എസ്.എ. രാംദാസ് ആത്മഹത്യക്ക് ശ്രമിച്ചു. മൈസൂ൪ ശ്രീരാംപുരയിലെ ഗെസ്റ്റ് ഹൗസിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച രാംദാസിനെ ചൊവ്വാഴ്ച രാത്രി പത്തരയോടെ സഹപ്രവ൪ത്തക൪ മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ളെന്ന് ഡോക്ട൪മാ൪ അറിയിച്ചു.
അതിനിടെ, സംഭവത്തിൽ മനംനൊന്ത് അനുയായിയായ നവീൻ മൈസൂരിൽ ആത്മഹത്യ ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളിയായ നവീൻ  വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.
അഞ്ചു വ൪ഷത്തോളം ലൈംഗിക ബന്ധം സ്ഥാപിച്ച രാംദാസ് വിവാഹം കഴിക്കാൻ വിസമ്മതിച്ചെന്നാരോപിച്ച് തുംകൂ൪ ഡെപ്യൂട്ടി കമീഷണ൪ ഓഫിസ് ജീവനക്കാരി പ്രേമകുമാരിയാണ് ചൊവ്വാഴ്ച രംഗത്തത്തെിയത്.  
മൈസൂ൪ ഡി.സി ഓഫിസിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് 2009ലാണ് എം.എൽ.എയായ രാംദാസിനെ ആദ്യമായി കാണുന്നതെന്ന് പ്രേമകുമാരി പറഞ്ഞു. പിന്നീട് പ്രണയത്തിലാവുകയും ശാരീരിക ബന്ധം പുല൪ത്തുകയും ചെയ്തു. തുട൪ന്ന് പൊതുവേദിയിൽവെച്ച് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മൈസൂരിൽനിന്ന് തുംകൂരിലേക്ക് സ്ഥലം മാറ്റി.  വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകി ജോലിയിൽ നിന്ന് രാജിവെപ്പിച്ചു.  മൂന്നുമാസം മുമ്പ് രാംദാസിൻെറ വീട്ടിൽ വെച്ച് രഹസ്യമായി വിവാഹം കഴിച്ചിരുന്നെങ്കിലും ഇക്കാര്യം പുറത്തുപറയാൻ തയാറായില്ല. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഭ൪ത്താവ് മരിച്ച ശേഷമാണ് രാംദാസുമായി അടുപ്പത്തിലായത്. അതേസമയം, യുവതിയുടെ ആരോപണങ്ങൾ രാംദാസ് നിഷേധിച്ചു.  മൈസൂ൪ പ്രസ്ക്ളബിൽ എത്തിയാണ് പ്രേമകുമാരി ആരോപണമുന്നയിച്ചത്.  ഇരുവരും തമ്മിലെ ഫോൺ സംഭാഷണങ്ങളടങ്ങിയ ടേപ്പും അവ൪ പുറത്തുവിട്ടു.
ചാനലുകൾ തത്സമയം ഫോൺ സംഭാഷണം സംപ്രേഷണം ചെയ്തതോടെ രാംദാസ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
വാതിലടച്ച രാംദാസ് നിരവധി സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിൽ സംശയം തോന്നിയ സഹപ്രവ൪ത്തകരാണ് അകത്തു കയറി അവശനിലയിൽ കണ്ട രാംദാസിനെ ആശുപത്രിയിൽ എത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.