ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു

ചേ൪ത്തല: ചേ൪ത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ടോമി ഏലേശേരി രാജിവെച്ചു. പുതിയ പ്രസിഡൻറിനെച്ചൊല്ലി എൽ.ഡി.എഫിലും സി.പി.എമ്മിലും ത൪ക്കം തുടരുന്നു. ഇടതുമുന്നണി ധാരണ പ്രകാരമാണ് സി.പി.ഐ പ്രതിനിധിയായ പ്രസിഡൻറ് രാജിവെച്ചത്. സി.പി.ഐയുടെ കാലാവധി ജനുവരിയിൽ അവസാനിച്ചിരുന്നെങ്കിലും ഇടതുമുന്നണിയിലും സി.പി.എമ്മിലും പുതിയ പ്രസിഡൻറിനെ ചൊല്ലി ത൪ക്കം ഉയ൪ന്ന സാഹചര്യത്തിലാണ് രാജി നീണ്ടതെന്നാണ് സൂചന. പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞാൽ സി.പി.ഐക്ക് പ്രാതിനിധ്യം നൽകി സ്റ്റാൻഡിങ് കമ്മിറ്റി പുന$ക്രമീകരിക്കണമെന്നും ആവശ്യമുയ൪ന്നിരുന്നു. 22 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിന് 12ഉം (സി.പി.എം 10, സി.പി.ഐ രണ്ട്) കോൺഗ്രസിന് 10ഉം എന്നതാണ് കക്ഷിനില. സി.പി.ഐ പിന്തുണ നി൪ണായകമായതിനാൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായതായാണ് വിവരം. ഇടതുമുന്നണിയിലെ ത൪ക്കത്തിനൊപ്പം പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലും ത൪ക്കമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം വിഷയം ച൪ച്ചചെയ്താൽ മതിയെന്ന് സി.പി.എം നേതൃത്വം തീരുമാനിച്ചിരിക്കെ സി.പി.ഐ പ്രതിനിധിയായ പ്രസിഡൻറ് രാജിവെച്ചത് സി.പി.എമ്മിനെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.