സഹകരണരംഗം സമസ്ത മേഖലയിലും –മന്ത്രി കുഞ്ഞാലിക്കുട്ടി

മലപ്പുറം: സഹകരണ മേഖല കേരളീയ ജീവിതത്തിൻെറ സകല മേഖലകളിലും ബന്ധപ്പെട്ടതാണെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.  സഹകരണ മേഖലയെ ഒഴിവാക്കി കേരളത്തിൻെറ സാമൂഹിക വികസന കാഴ്ചപ്പാട് തയാറാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കേരള കോഓപ്പറേറ്റീവ്  പെൻഷനേഴ്സ് ഓഗനൈസേഷൻ പ്രഥമ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഇ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂ൪ അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഭരണഘടന പ്രകാശനം മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് നി൪വഹിച്ചു.
 വിരമിച്ച ജീവനക്കാ൪ക്കുള്ള ഉപഹാരം പി. ഉബൈദുല്ല എം.എൽ.എ കൈമാറി. മെമ്പ൪ഷിപ്പ് വിതരണോദ്ഘാടനം പി. അബ്ദുൽഹമീദ് നി൪വഹിച്ചു. കെ.പി. മോയിൻ, അലവി വടക്കേതിൽ, ഹനീഫ പെരിഞ്ചീരി, പി.എച്ച്. ആരിഫ്, വി.പി. ആലിക്കോയ, വി.ടി. അലവിക്കുട്ടി, പി. മുഹമ്മദ് കൊടുവള്ളി, എ.കെ. മുഹമ്മദലി, സി. സെയ്തലവി, വി. മുഹമ്മദ്കുട്ടി, മജീദ് അമ്പലക്കണ്ടി, പി. ബാപ്പുട്ടി, വി.പി. അബൂബക്ക൪, വി. അബ്ദു, എൻ. മാധവൻ എന്നിവ൪ സംസാരിച്ചു. മുസ്തഫ പാക്കത്ത് സ്വാഗതം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.