സച്ചിനും റാവുവും ഭാരതരത്ന ഏറ്റുവാങ്ങി

ന്യൂഡൽഹി: രാജ്യം ആ രണ്ടു മഹാ പ്രതിഭകളെ ആദരിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും പ്രഗൽഭ ശാസ്ത്രജ്ഞൻ പ്രൊഫസ൪ സി.എൻ.ആ൪ റാവുവും രാഷ്ട്രപതിയിൽ നിന്ന് ഭാരതരത്ന ഏറ്റുവാങ്ങി.
പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിക്കുന്ന രാജ്യത്തെ ആദ്യ കായിക താരമെന്ന ആ൪ക്കും തിരുത്താനാവാത്ത പുതിയ റെക്കോ൪ഡ് കൂടി സച്ചിന് പിറന്ന അപൂ൪വ നിമിഷമായിരുന്നു അത്. ബഹുമതിക്ക൪ഹനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് സച്ചിൻ. സച്ചിന്‍്റെ ഭാര്യ അഞ്ജലിയും മകൾ സാറയും ചടങ്ങ് വീക്ഷിക്കാൻ രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു.
മക്കൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച രാജ്യത്തെ എല്ലാ അമ്മമാ൪ക്കും വേണ്ടി താൻ ഈ ബഹുമതി സമ൪പിക്കുന്നതായി സച്ചിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നീണ്ട 24 വ൪ഷത്തോളം രാജ്യത്തിനു വേണ്ടി കളിച്ച സച്ചിൻ 100 സെഞ്ച്വറികളും നിരവധി റെക്കോ൪ഡുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ക്രിക്കറ്റ് ജീവിതത്തിലെ അവസാന മൽസരം  മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ അവസാനിച്ചതിനു തൊട്ടുടൻ ആണ് അദ്ദേഹത്തിന് ഭാരതരത്ന പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്‍്റെ നേരിട്ടുള്ള നാമനി൪ദേശം അംഗീകരിച്ച് രാഷ്ട്രപതി പ്രണബ് മുഖ൪ജിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവും രാജ്യം കണ്ട പ്രമുഖ രസതന്ത്രജ്ഞനുമായ സി.എൻ.ആ൪ റാവു അഞ്ചു പതിറ്റാണ്ടിലേറെയായി ശാസ്ത്രമേഖലയിൽ മികച്ച സംഭാവനകൾ അ൪പിച്ചുകൊണ്ടിരിക്കുന്ന പ്രതിഭയാണ്. പദ്മശ്രീ, പദ്മവിഭൂഷൺ അടക്കം നിരവധി ദേശീയ-അന്ത൪ദേശീയ പുരസ്കാരങ്ങളും 50,000ത്തോളം പ്രശംസാപത്രങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.











 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.