ഏത് സര്‍ക്കാറായാലും അഴിമതിക്കാര്‍ക്ക് സംരക്ഷണം -സുധീരന്‍

പാലക്കാട്: കേരളത്തിൽ ഏത് ഭരണസംവിധാനം മാറിമാറി വന്നാലും അഴിമതിക്കാ൪ക്ക് പൂ൪ണസംരക്ഷണം ലഭിക്കുന്നതായി വി.എം. സുധീരൻ.
നമ്മുടെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അഴിമതിക്കാ൪ക്ക് ഏത് സംവിധാനത്തെയും ചാക്കിലാക്കാൻ സാധിക്കുന്നു. ഈ സ്ഥിതിവിശേഷം ജനാധിപത്യത്തിനുതന്നെ കളങ്കമാണ്.  
മലബാ൪ സിമൻറ്സിലെ അഴിമതി സി.ബി.ഐ അന്വേഷിക്കുന്നതിന് സ൪ക്കാറിന് എതി൪പ്പില്ളെന്ന് തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ ഫയലിൽ രേഖപ്പെടുത്തിയിട്ടുപോലും സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് വിജിലൻസിലെ ഉയ൪ന്ന ഉദ്യോഗസ്ഥൻ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ഇത് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ സ൪ക്കാറിൻെറ ഭാഗത്തുനിന്ന് തൃപ്തികരമായ വിശദീകരണം ഉണ്ടായിട്ടില്ളെന്നും സുധീരൻ കുറ്റപ്പെടുത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.