പത്രിബാല്‍ വ്യാജ ഏറ്റുമുട്ടല്‍: കരസേന കേസ് അവസാനിപ്പിച്ചു

ജമ്മു: വിവാദമായ പത്രിബാൽ വ്യാജ ഏറ്റുമുട്ടൽ കേസ് അവസാനിപ്പിച്ചതായി കരസേന അറിയിച്ചു. ആരോപണ വിധേയരായ സൈനിക൪ക്കെതിരെ തെളിവില്ളെന്ന് വ്യക്തമാക്കിയാണ് നടപടി. കൃത്യമായ വിവരത്തിൻെറ അടിസ്ഥാനത്തിൽ സേനയും പൊലീസും സംയുക്തമായി നടത്തിയ പദ്ധതിയായിരുന്നു പത്രിബാലിലേതെന്ന് പ്രതിരോധ വക്താവ് ജമ്മുവിൽ പറഞ്ഞു.
2000 മാ൪ച്ച് 26നാണ് കേസിനാസ്പദമായ സംഭവം. കശ്മീരിലെ പത്രിബാലിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേ൪ കൊല്ലപ്പെട്ടെന്നാണ് സൈന്യം അറിയിച്ചത്. ദക്ഷിണ കശ്മീരിൽ സിഖ് സമുദായക്കാരെ കൊലപ്പെടുത്തിയ തീവ്രവാദികളെയാണ് വധിച്ചതെന്നും ഇവ൪ വിദേശ തീവ്രവാദികളാണെന്നുമായിരുന്നു സൈന്യത്തിൻെറ വാദം. എന്നാൽ പ്രദേശവാസികളാണ് മരിച്ചവരെന്നും ഇവ൪ക്ക് തീവ്രവാദ ബന്ധമില്ളെന്നും ഉന്നയിച്ച് ശക്തമായ പ്രതിഷേധം കശ്മീരിൽ അരങ്ങേറി.  2003ൽ കേസ് സി.ബി.ഐക്ക് കൈമാറി. നിരപരാധികളെ വെടിവെച്ചു കൊല്ലുകയാണെന്ന് കണ്ടത്തെിയ സി.ബി.ഐ, അഞ്ചു സൈനിക൪ കുറ്റക്കാരാണെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസിന് ക്ളീൻചിറ്റ് നൽകി. സി.ബി.ഐയുടെ അന്വേഷണ റിപ്പോ൪ട്ടിനത്തെുട൪ന്ന് സുപ്രീംകോടതി നി൪ദേശപ്രകാരം 2012 മാ൪ച്ചിൽ കേസ് കരസേന ഏറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.