വില്‍പ്പന ഇടിയുന്നു; ടാറ്റാ മോട്ടോഴ്സ് ജീവനക്കാരെ ഒഴിവാക്കുന്നു

മുംബൈ: ഓട്ടോമൊബൈൽ മേഖലയിൽ തുടരുന്ന കടുത്ത മാന്ദ്യത്തെ തുട൪ന്ന് പ്രമുഖ വാഹന നി൪മാതാക്കളായ ടാറ്റാ മോട്ടോഴ്സ് ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതിൻെറ ഭാഗമായി കമ്പനിയിൽ വൈകാതെ സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിക്കും. പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ ചെലവ് ചുരുക്കലിനുള്ള നടപടികളുടെ ഭാഗമാണ് പിരിച്ചുവിടൽ.
കഴിഞ്ഞ ദിവസം ടാറ്റാ മോട്ടോഴ്സ് മാനേജീങ് ഡയറക്ട൪ കാൾ സ്ലയിമാണ് സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ കുറിച്ച് സൂചന നൽകിയത്. എന്നാൽ എത്ര ജീവനക്കാരെ ഒഴിവാക്കുമെന്ന ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
ഡിസംബറിൽ ടാറ്റാ മോട്ടോഴ്സിൻെറ കാ൪ വിൽപ്പനയിൽ 42 ശതമാനം ഇടിവ് നേരിട്ടിരുന്നു. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 45 ശതമാനവും ഇടിവ് നേരിട്ടു. പ്രതിസന്ധി തുട൪ന്നാൽ വരും മാസങ്ങളിലും കമ്പിയുടെ വിൽപ്പന കുറഞ്ഞേക്കുമെന്ന സൂചനകളെ തുട൪ന്നാണ് കമ്പനി ചെലവ് ചുരുക്കൽ നടപടികൾ ആരംഭിച്ചത്. വിൽപ്പനയിടിഞ്ഞതിനെ തുട൪ന്ന് അശോക് ലൈലൻറ് ഏതാനും മാസം മുമ്പ് സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കായിരുന്നു. ഇതിനായി കമ്പനി 43.58 കോടി രൂപയാണ് ചെലവഴിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.