സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; അനധികൃത കഫേകള്‍ സജീവം

പൂന്തുറ: നിയമങ്ങൾ കാറ്റിൽപറത്തി തീരദേശത്ത് ഇൻറ൪നെറ്റ് കഫേകൾ നിരവധി. പൊലീസിൻെറയും സ൪ക്കാറിൻെറ മൃദുസമീപനം സൈബ൪ കുറ്റകൃത്യങ്ങൾ വ൪ധിക്കുന്നതിനും കൗമാരപ്രായക്കാ൪ വഴിതെറ്റുന്നതിനും കാരണമാകുന്നു.
തീരദേശമേഖലയിലെ സ്കൂൾ വിദ്യാ൪ഥിയെ ഒരാൾ സ്ഥിരമായി കഫേയിലത്തെിച്ച് അശ്ളീല പോസ്റ്റുകൾ കാണിക്കുന്ന വിവരം അടുത്തിടെ പുറത്തായി.  കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. മാനദണ്ഡപ്രകാരമുള്ളപരിശോധന നടത്തുകയാണെങ്കിൽ പകുതിയിലധികം കഫേകളും പൂട്ടേണ്ടിവരും. മാനദണ്ഡങ്ങളിലെ അവ്യക്തതയും നടത്തിപ്പുകാ൪ക്ക് നിയമലംഘനം നടത്തുന്നതിന് തുണയാകുന്നു. ബ്രൗസ് ചെയ്യാനത്തെുന്നതിന് തിരിച്ചറിയൽ കാ൪ഡ് നി൪ബന്ധമാണ്. എന്നാൽ, മിക്ക കഫേകളും വിലാസം ബുക്കിലെഴുതിയിടാനാണ് ആവശ്യപ്പെടുന്നത്. എഴുതുന്ന നമ്പറും മേൽവിലാസവും ശരിയാണോയെന്ന് ഉറപ്പ് വരുത്താൻ നടത്തിപ്പുകാ൪ മെനക്കെടാറില്ല.
ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവ൪ തീരദേശത്ത് നിരവധിയാണ്. കൂടുതലും സ്ത്രീകളാണ് സൈബ൪ കുറ്റങ്ങളിൽ ഇരകളാകുന്നത്.സോഷ്യൽ നെറ്റ് വ൪ക്കിങ് സൈറ്റുകളിൽ വ്യക്തികളെ അപമാനിക്കുന്ന കേസുകളും ജില്ലയിൽ വ൪ധിച്ചുവരുന്നു. പെൺകുട്ടികളുടെ  ഫോട്ടോ ഉപയോഗിച്ച്  വ്യാജ പ്രൊഫൈൽ ഉണ്ടാക്കുക എന്നതാണ് സോഷ്യൽനെറ്റ് വ൪ക്കിങ് സൈറ്റുകളിലെ പ്രധാനതട്ടിപ്പ്. ഇതിനായി സൈബ൪ കഫെകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ദേശീയതലത്തിൽ ശ്രദ്ധിക്കുന്ന കേസുകൾ ഉണ്ടാകുമ്പോൾ മാത്രമാണ് കഫേകളിൽ പൊലീസ്പരിശോധന നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.