സുനന്ദ പുഷ്കറുടെ മൃതദേഹം സംസ്കരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി ശശി തരൂരിൻെറ ഭാര്യ സുനന്ദ പുഷ്കറുടെ മൃതദേഹം പോസ്റ്റ്മോ൪ട്ടത്തിനു ശേഷം ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലോധിറോഡ് വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു. കോൺഗ്രസ് നേതാക്കളും തരൂരിൻെറയും സുനന്ദയുടെയും ബന്ധുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
 വെള്ളിയാഴ്ച രാത്രി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ട സുനന്ദ പുഷ്കറുടെ മൃതദേഹം ശനിയാഴ്ച പുല൪ച്ചെ രണ്ടരയോടെയാണ് ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയത്. തരൂരും ഒപ്പം ആശുപത്രിയിലത്തെി. പോസ്റ്റ്മോ൪ട്ടം ആരംഭിക്കുന്നതിനു മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ട തരൂരിനെ ആശുപത്രിയിലെ  തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ട൪മാ൪ പരിശോധിച്ച ശേഷം പിന്നീട് ഡിസ്ചാ൪ജ് ചെയ്തു.
 അഞ്ചര മണിക്കൂ൪ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്കും ഫോറൻസിക് പരിശോധനകൾക്കും ശേഷം ഉച്ചക്ക് 12 മണിയോടെയാണ് പോസ്റ്റ്മോ൪ട്ടം തുടങ്ങിയത്. എയിംസിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. സുധീ൪ഗുപ്തയുടെ നേതൃത്വത്തിൽ മൂന്നംഗ ഡോക്ട൪മാരുടെ സംഘമാണ് പോസ്റ്റ്മോ൪ട്ടം നടത്തിയത്. ആന്തരിക അവയവ ഭാഗങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചു.
 വൈകീട്ട് മൂന്നു മണിയോടെയാണ് മന്ത്രിയുടെ ഒൗദ്യോഗിക വസതിയായ 97-ലോധിറോഡ് ബംഗ്ളാവിൽ മൃതദേഹം എത്തിച്ചത്. കോൺഗ്രസ് നേതാക്കൾക്കും പൊതുജനങ്ങൾക്കും കാണാൻ അവസരം നൽകി. കേന്ദ്രമന്ത്രിമാരായ എ.കെ. ആൻറണി, വയലാ൪ രവി, പല്ലം രാജു, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല, കെ. മുരളീധരൻ, കെ. സുധാകരൻ തുടങ്ങി നിരവധി പേ൪ വസതിയിലത്തെി. ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് നേരത്തേ എയിംസിലത്തെി തരൂരിനെ കണ്ടിരുന്നു. അഞ്ചരയോടെയാണ് ലോധിറോഡ് ശ്മശാനത്തിൽ എത്തിച്ച് സംസ്കരിച്ചത്. ആശുപത്രിയിൽനിന്ന് വസതിയിലേക്കും അവിടെനിന്ന് ശ്മശാനത്തിലേക്കും മൃതദേഹം കൊണ്ടുപോകുമ്പോൾ ശശി തരൂരും സുനന്ദയുടെ മകൻ ശിവ്മേനോനും ആംബുലൻസിൽ ഉണ്ടായിരുന്നു. തരൂരും ചേ൪ന്നാണ് മൃതദേഹം ചിതയിലേക്ക് എടുത്തത്. അതിനു മുമ്പ് ശ്മശാനത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ ആചാരപ്രകാരമുള്ള പൂജകൾ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.