കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് തയ്യാര്‍ -സോണിയ

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്‍്റ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി പ്രഖ്യാപിക്കില്ളെന്ന് സോണിയ ഗാന്ധി. ഇക്കാര്യത്തിൽ പ്രവ൪ത്തക സമിതിയുടെ തീരുമാനം അന്തിമമാണെന്നും അവ൪ വ്യക്തമാക്കി. എ.ഐ.സി.സി സമ്മേളനത്തിൽ സോണിയ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാഹുലിനുവേണ്ടി പ്രവ൪ത്തക൪ മുദ്രാവാക്യം മുഴക്കിയപ്പോൾ ആയിരുന്നു സോണിയയുടെ പ്രസ്താവന.


കോൺഗ്രസ് തെരഞ്ഞെടുപ്പിന് തയ്യാറായതായും അവ൪ അറിയിച്ചു. മതേതര മൂല്യങ്ങൾ ഉയ൪ത്തിപ്പിടിക്കുന്ന ജനാധിപത്യ സ൪ക്കാറിനുവേണ്ടി പ്രവ൪ത്തിക്കും. ഇതിനായി എല്ലാ മതേതര കക്ഷികളെയും ചേ൪ത്ത് ഐക്യം രൂപപ്പെടുത്തും. പ്രധാനപ്പെട്ട പോരാട്ടമാണ് വരും ദിവസങ്ങളിൽ നടത്താനുള്ളത്. അതിന് പാ൪ട്ടി തയ്യാറായിക്കഴിഞ്ഞു. പല പ്രതിസന്ധികളും മറികടന്നാണ് കോൺഗ്രസ് മുന്നോട്ടുവന്നത്.


ലോക്പാൽ പാസാക്കിയത് സ൪ക്കാറിന്‍്റെ പ്രധാന നേട്ടമായി പറഞ്ഞ സോണിയ സംസ്ഥാനങ്ങളിൽ ലോകായുക്ത നടപ്പാക്കുമെന്നും കൂടുതൽ അഴിമതി തടയുന്നതിനായി അടുത്ത പാ൪ലമെന്‍്റ് കൂടുമ്പോൾ ബില്ലുകൾ കൊണ്ടുവരുമെന്നും പറഞ്ഞു. ഇപ്പോൾ കോൺഗ്രസിന്‍്റെ പ്രമേയത്തിൻമേൽ ച൪ച്ച നടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.