പാരിസ്: കാറോട്ട ഇതിഹാസ താരം മൈക്കൽ ഷൂമാക്ക൪ തുട൪ന്നുള്ള കാലം ‘കോമ’ നിലയിൽ ആയേക്കാമെന്ന് റിപ്പോ൪ട്ട്. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാനാവാതെ മൗനം പാലിക്കുകയാണ് അദ്ദേഹത്തിന്‍്റെ കുടുംബാംഗങ്ങളും അടുത്ത വൃത്തങ്ങളും.
ആൽപ്സ് പ൪വത നിരയിൽ മഞ്ഞിൽ തെന്നിനീങ്ങുന്ന വിനോദത്തിനിടെ ഡിസംബ൪ 29നാണ് 45 കാരനായ ഷൂമാക്ക൪ ദാരുണമായ അപകടത്തിൽപെട്ടത്. വീഴ്ചയിൽ തല പാറയിൽ ഇടിക്കുകയായിരുന്നു. അന്നു മുതൽ കോമ നിലയിൽ ആയ ഷൂമാക്കറിന്‍്റെ അവസ്ഥയിൽ പിന്നീട് പുരോഗതിയുണ്ടായില്ളെന്ന് ഡെയ് ലി മെയിൽ പുറത്തുവിട്ടു. കഴിഞ്ഞ കുറച്ചു ദിസവങ്ങളായി അദ്ദേഹത്തിന്‍്റെ ആരോഗ്യ നില അറിയിച്ചുകൊണ്ടുള്ള മെഡിക്കൽ ബുള്ളറ്റിൻ ഡോക്ട൪മാ൪ ഇറക്കുന്നുമില്ല.
അദ്ദേഹത്തിന്‍്റെ തലക്കേറ്റ പരിക്ക് അതീവ സങ്കീ൪ണമാണെന്നാണ് ചികിൽസിക്കുന്ന വിദഗ്ധ സംഘം നൽകുന്ന സൂചന. ഇപ്പോഴുള്ള കോമ നിലയിൽ ജീവിതകാലം മുഴുവൻ തുട൪ന്നേക്കാമെന്നും അവ൪ പറഞ്ഞു. താൽക്കാലികമായ കോമയിൽ ആണെങ്കിൽ സാധാരണ രണ്ട് ആഴ്ചയിൽ കൂടാറില്ളെന്നും എന്നാൽ, ഇപ്പോൾ 19 ദിവസം പിന്നിട്ടിരിക്കുകയാണെന്നും ഡോക്ട൪മാരെ ഉദ്ദരിച്ച് ജ൪മൻ മാധ്യമങ്ങൾ റിപ്പോ൪ട്ടു ചെയ്തു.
ഫ്രഞ്ച് നഗരത്തിലെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്‍്റെ തൊട്ടരികെ കുടുംബാംഗങ്ങൾ സദാ സമയവും ഉണ്ട്. തങ്ങളുടെ പ്രിയ താരം ജീവിതത്തിലേക്ക് മടങ്ങിയത്തെുമെന്ന പ്രതീക്ഷ ഇനിയും കൈവിടാതെ പ്രാ൪ഥനകളോടെ കാത്തിരിക്കുകയാണ് ഷൂമാക്കറിന്‍്റെ ആരാധക ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.