ന്യൂദൽഹി: അരവിന്ദ് കെജ് രിവാളിന്‍്റെ നേതൃത്വത്തിലുള്ള ആം ആദ്മി സ൪ക്കാ൪ വാഗ്ദാനങ്ങൾ പാലിച്ചില്ളെന്ന് എം.എൽ.എ വിനോദ് കുമാ൪ ബിന്നി. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിച്ചില്ല. കെജ് രിവാൾ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ആം ആദ്മി പറയുന്നതൊന്നും പ്രവ൪ത്തിന്നത് മറ്റൊന്നുമാണ്. ദിവസേന 700 ലിറ്റ൪ വെള്ളം വിതരണം ചെയ്യുമെന്ന് പറഞ്ഞത് വെറും വാക്കായി. വൈദ്യുത ബില്ലിന്‍്റെ കാര്യം അതുപോലെ തന്നെ -ബിന്നി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
എ.എ.പി പാ൪ട്ടി തത്വങ്ങളിൽ നിന്നു വ്യതിചലിക്കുന്നു. പാ൪ട്ടി തത്വങ്ങൾക്ക് വിരുദ്ധമായാണ് കോൺഗ്രസ് പിന്തുണയോടെ സ൪ക്കാ൪ രൂപവത്കരിച്ചത്. ഡൽഹിയിലെ നിജസ്ഥിതി അറിയണമെങ്കിൽ സാധാരണജനങ്ങളെ കണ്ട് നിങ്ങൾ സംസാരിക്കണമെന്നും ബിന്നി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ആം ആദ്മി സ൪ക്കാ൪ നൽകിയ വാഗ്ദാനങ്ങൾ പത്തു ദിവസങ്ങൾക്കുള്ളിൽ പാലിച്ചില്ളെങ്കിൽ ജനുവരി 27 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും വിനോദ് ബിന്നി പറഞ്ഞു.
ആം ആദ്മി സ൪ക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധവുമായി നേരത്തെ രംഗത്തത്തെിയിരുന്നു. അതേസമയം, ലോക്സഭാ സീറ്റ് നൽകില്ളെന്ന് പറഞ്ഞതുകൊണ്ടാണ് ബിന്നി പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. മന്ത്രിസ്ഥാനമാണ് ബിന്നി ആദ്യം ആവശ്യപ്പെട്ടത്. ഇപ്പോൾ ലോക്സഭാ സീറ്റും ചോദിച്ചു. സിറ്റിങ് എം.എൽ.എമാ൪ക്ക് ലോക്സഭാ ടിക്കറ്റ് നൽകേണ്ടെന്നാണ് പാ൪ട്ടി തീരുമാനമെന്നും കെജ്രിവാൾ പറഞ്ഞു. എന്നാൽ താൻ ലോക്സഭാ സീറ്റ് ചോദിച്ചിട്ടില്ളെന്നും കെജ്രിവാൾ നുണ പറയുകയാണെന്നുമായിരുന്നു ബിന്നിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.