ആര്‍.കെ. സിങ്ങിന് മറുപടിയുമായി മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള

ന്യൂദൽഹി: വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ഷിദിൻെറ വിമ൪ശത്തിന് പിന്നാലെ ആ൪.കെ. സിങ്ങിന് മറുപടിയുമായി മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള രംഗത്ത്. സ൪വീസിലിരിക്കെ ഏതെങ്കിലും  പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ആ സമയത്ത് ഉന്നയിക്കണമായിരുന്നെന്ന് ജി.കെ. പിള്ള പറഞ്ഞു. പ്രശ്നങ്ങൾ ഉചിതമായ തലത്തിൽ ഉന്നയിക്കുകയാണ് ഉദ്യോഗസ്ഥ൪ ചെയ്യേണ്ടിയിരുന്നത്. മറിച്ച് സ൪വീസിൽ നിന്ന് വിരമിച്ച ശേഷം ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ളെന്ന് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ ജി.കെ. പിള്ള അഭിപ്രായപ്പെട്ടു.

പല കേസുകളിലും വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ഷിദ് വിട്ടുവീഴ്ച്ച ചെയ്തെന്നും ഇത് പ്രതികൾക്ക് അനുകൂലമായെന്നുമായിരുന്നു ആ൪.കെ. സിങ്ങിൻെറ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.