അബാജിക്ക് സംഗീതം ലഹരിയാണ.് അത് നിറഞ്ഞൊഴുകുന്നത് സംഗീത ഉപകരണങ്ങളിലൂടെയും പാട്ടുകളിലൂടെയുമാണ്. ഓരോ രാജ്യത്തിന്‍്റെയും സാംസ്കാരിക ഇടങ്ങളിലേക്ക് സംഗീതവുമായി അദ്ദേഹമിപ്പോൾ യാത്ര ചെയ്യുകയാണ്. വൺ മെൻ ബാന്‍്റ് എന്ന സംഗീതപരിപാടിയുമായി അമ്പതോളം രാജ്യങ്ങളാണ് ഇതുവരെ അദ്ദേഹം യാത്ര ചെയ്തത്. അവിടെയത്തെുന്നവരോട് തന്‍്റെ നാടിനെക്കുറിച്ചും സംഗീതത്തെക്കുറിച്ചും എത്തുന്ന നാട്ടിലെ സംഗീതത്തെക്കുറിച്ചുമെല്ലാം അബാജി പറയും.
ലെബനനിൽ ജനിച്ച അബാജിക്ക് അവിടുത്തെ പ്രകൃതിയും മനുഷ്യരുമാണ് സംഗീതവഴിക്ക് പ്രേരണയായത്. ലോക സംഗീത പര്യടനത്തിന്‍്റെ ഭാഗമായാണ് അദ്ദേഹം കേരളത്തിലുമത്തെിയത്. ഓരോ രാജ്യത്തെയും പരമ്പരാഗത സംഗീതോപകരണങ്ങളിൽ തന്‍്റെ വിരൽ സ്പ൪ശിക്കുമ്പോൾ അതിൽനിന്ന് ഒഴുകിയത്തെുന്ന താളവും ഈണവും ആസ്വാദകരുടെ മനം കുളി൪പ്പിക്കും. ലെബനനിൽ ജനിച്ച അബാജിക്ക് ഖലീൽ ജിബ്രാനെക്കുറിച്ചെല്ലാം പറയാനുണ്ട്. വശ്യമാ൪ന്ന എഴുത്തിലൂടെ ജിബ്രാൻ ലോകത്തെ കീഴടക്കിയതായി അബാജി നിരീക്ഷിക്കുന്നു. ലോകം അസാമാധാത്തിലേക്ക് നീങ്ങുമ്പോൾ തന്‍്റെ ആയുധം ഒപ്പമുള്ള സംഗീതോപകരണമാണെന്നാണ് അദ്ദേഹം പറയുന്നത്. അതുമായി ഞാൻ ലോകം മുഴുവൻ സഞ്ചരിക്കുമെന്നും കാണുന്ന എന്തിലും സംഗീതം കണ്ടത്തൊൻ കഴിയുമെന്നും കൂട്ടിച്ചേ൪ക്കുന്നു.
ഗിത്താറിന്‍്റെ രീതിയിലുള്ള സരോജ്, ബുസുക്കി, അ൪മേനിയൻ വാദ്യോപകരണമായ ധുധുക്ക്, കൊളംബയിലെ ബാംബുകൊണ്ട് നി൪മ്മിച്ച സാക്സ്ഫോൺ എന്നിവയുൾപ്പെടെ നിരവധി സംഗീതോപകരണങ്ങൾ കൊണ്ടാണ് അദ്ദേഹം പരിപാടി നടത്തുന്നത്. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നി൪മ്മിക്കുന്ന പരമ്പരാഗത സംഗീതോപകരണങ്ങളാണ് അബാജി ഉപയോഗിക്കുന്നത് എന്നതാണ് അദ്ദേഹത്തിന്‍്റെ പ്രത്യേകത. കാലിൽ ചിലങ്കയണിഞ്ഞ് പ്രത്യേക ഈണത്തിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത് കാണാൻ അബാജിയുടെ മുന്നിൽ ആൾക്കാ൪ തടിച്ചുകൂടാറുണ്ട്. കേഴ്വിക്കാരിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന മാന്ത്രിക ശക്തിയാണ് അബാജിയുടെ സംഗീതം.
പാട്ടിനൊപ്പമുള്ള ശരീര ചലനങ്ങൾ ആരെയും വേഗത്തിൽ അദ്ദേഹത്തിന്‍്റെ സംഗീതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകും. ഓരോ രാജ്യത്തെയും സംഗീതത്തെയും സംഗീതപ്രതിഭകളെക്കുറിച്ചും അബാജിക്ക് വ്യക്തമായി അറിയാം. ഈജിപ്റ്റ്യൻ സംഗീതപാരമ്പര്യത്തെക്കുറിച്ച് പറയുന്ന അദ്ദേഹം വിവിധ രാജ്യങ്ങളിൽ അവിടുത്തെ ജനതയുമായി സംഗീതം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
സംഗീതം കേൾക്കുന്നതിനപ്പുറം ലോക സംഗീതത്തെക്കുറിച്ചുള്ള അറിവുകൂടി അദ്ദേഹം കാഴ്ചക്കാ൪ക്ക് നൽകുന്നുണ്ട്. ഇന്ത്യൻ സംഗീതത്തെക്കുറിച്ച് പറയുന്ന അബാജി പണ്ഡിറ്റ് രവിശങ്കറിനെക്കുറിച്ചും ഹരിപ്രസാദ് ചൗരസ്യയെക്കുറിച്ചും പഠിച്ചിട്ടുണ്ട്. പണ്ഡിറ്റ് രവിശങ്കറാണ് ഇന്ത്യൻ സംഗീതത്തെ ലോകത്ത് എത്തിച്ചതെന്നാണ് അബാജിയുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.