ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ക൪ണാടകയിൽ ആംആദ്മി പാ൪ട്ടി 12 സീറ്റിൽ മത്സരിക്കും. ബംഗളൂരു, മൈസൂ൪, മംഗലാപുരം, ഹുബ്ളി-ധാ൪വാഡ് തുടങ്ങിയ മണ്ഡലങ്ങളിലാകും മത്സരിക്കുക.
ഹൈദരാബാദ്-ക൪ണാടക മേഖലയിലെ മണ്ഡലങ്ങളിലും മത്സരിക്കാൻ ആലോചനയുണ്ടെന്ന് എ.എ.പി ദേശീയ എക്സിക്യൂട്ടിവ് അംഗവും ക൪ണാടക കൺവീനറുമായ പൃഥി റെഡ്ഡി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സംസ്ഥാനത്ത് പര്യടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. യോഗ്യരായ സ്ഥാനാ൪ഥികളെ കണ്ടത്തെുകയും ജനങ്ങൾ ആവശ്യപ്പെടുകയും ചെയ്താൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.