ഷാരോണിന്‍െറ നില ഗുരുതരമായി തുടരുന്നു

തെൽ അവീവ്: മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോണിൻെറ നില അതീവ ഗുരുതരമായി തുടരുന്നു. ഷാരോണിൻെറ നില ഓരോ ദിവസവും വഷളാവുകയാണ്. ഷാരോൺ മരണത്തോട് അടുക്കുന്നതായി ഏഴുവ൪ഷമായി ചികിത്സിക്കുന്ന ആശുപത്രി അധികൃത൪ വ്യക്തമാക്കി.
മരണവുമായി ഷാരോൺ ‘ശരിക്കുമൊരു സിംഹ’ത്തെപ്പോലെ പോരാടുന്നതായി ഷീബ മെഡിക്കൽ സെൻറ൪ ഡയറക്ട൪ സീവ് റോട്ട്സ്റ്റെയിൻ വ്യക്തമാക്കി. പക്ഷാഘാതം മൂലം ഏഴുവ൪ഷമായി അബോധാവസ്ഥയിലാണ് ഷാരോൺ. ശാരീരികാവസ്ഥ മെച്ചപ്പെടാൻ ഒരു തരത്തിലും സാധ്യതയില്ളെന്നും ആശുപത്രി ഡയറക്ട൪ അറിയിച്ചു. ഇതിനിടെ, രക്തത്തിൽ അണുബാധയും ഷാരോൺ നേരിടുന്നുണ്ട്.
85കാരനായ അദ്ദേഹത്തെ വൃക്കരോഗത്തത്തെുട൪ന്ന് കഴിഞ്ഞയാഴ്ച  ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വലതുപക്ഷ ദേശീയപാ൪ട്ടി നേതാവായ അദ്ദേഹം 2001ലാണ് ആദ്യമായി പ്രധാനമന്ത്രിയായത്. ഫലസ്തീനികൾക്കെതിരായ നടപടികൾ കാരണം ‘ബുൾഡോസ൪’എന്ന ഇരട്ടപ്പേരിലാണ്  ഷാരോൺ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.