ജനുവരി 15 മുതല്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കാമ്പയിന്‍

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയവ്യാപകമായി ആം ആദ്മി പാ൪ട്ടി  അംഗത്വ കാമ്പയിൻ നടത്തുന്നു. ‘ഞാനും  സാധാരണക്കാരൻ’ എന്ന മുദ്രാവാക്യവുമായുള്ള കാമ്പയിൻ ജനുവരി 15 മുതൽ 26 വരെയാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാ൪ട്ടിയോട് താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ ആളുകൾ വന്നുകൊണ്ടിരിക്കുകയാണെന്ന് പാ൪ട്ടി വക്താവ് യോഗേന്ദ്ര യാദവ് പറഞ്ഞു.  ഇത്കണക്കിലെടുത്താണ് ദേശീയ അംഗത്വവിതരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. അംഗത്വത്തിനുള്ള 10 രൂപ ഫീസ് എടുത്തുകളയാനും ഞായറാഴ്ച സമാപിച്ച ദേശീയ നി൪വാഹക സമിതി തീരുമാനിച്ചു.
 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാ൪ട്ടിയെ അരവിന്ദ് കെജ്രിവാൾതന്നെ നയിക്കും. എന്നാൽ, കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി ഉയ൪ത്തിക്കാട്ടില്ല.  കെജ്രിവാൾ ലോക്സഭയിലേക്ക് മത്സരിക്കുകയുമില്ല. ലോക്സഭയിലേക്ക് സാധ്യമായ  സീറ്റുകളിലെല്ലാം മത്സരിക്കാനാണ് തീരുമാനം. കേരളത്തിൽ എത്ര സീറ്റുകളിൽ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. പാ൪ട്ടിയുടെ കേരള ഘടകം നിലവിൽവന്നതേയുള്ളൂവെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാ൪ട്ടിയുടെ ആദ്യ സ്ഥാനാ൪ഥി പട്ടിക ജനുവരി 20ന് പുറത്തിറക്കും. ഫെബ്രുവരി 15നകം എല്ലാ സ്ഥാനാ൪ഥികളെയും പ്രഖ്യാപിക്കും.
 ഡൽഹിക്ക് പുറമെ ഹരിയാന, യു.പി, ഗുജറാത്ത്, ക൪ണാടക എന്നീ സംസ്ഥാനങ്ങളിലായിരിക്കും ആം ആദ്മി പാ൪ട്ടി കേന്ദ്രീകരിക്കുക. ലോക്സഭക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ഹരിയാനക്ക് കൂടുതൽ ശ്രദ്ധയുണ്ടാകും. ഹരിയാന മുഖ്യമന്ത്രി സ്ഥാനാ൪ഥിയായി യോഗേന്ദ്ര യാദവിനെ ഉയ൪ത്തിക്കാട്ടും. അതോടൊപ്പം അമത്തേി ലോക്സഭാ സീറ്റിൽ രാഹുൽ  ഗാന്ധിക്കെതിരെ എ.എ.പി ദേശീയ നി൪വാഹക സമിതിയംഗവും കവിയുമായ കുമാ൪ വിശ്വാസിനെ രംഗത്തിറക്കാനാണ് തീരുമാനം.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലെ എല്ലാ  ലോക്സഭാ സീറ്റിലും പാ൪ട്ടിക്ക് സ്ഥാനാ൪ഥികളെ നി൪ത്താനും ദേശീയ നി൪വാഹക സമിതി തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.