പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുലിനെ ഉടന്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ വൈകാതെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി പ്രഖ്യാപിക്കുമെന്ന് സൂചന. എ.ഐ.സി.സി സമ്മേളനം നടക്കുന്ന ഈ മാസം 17ന് പ്രഖ്യാപനം ഉണ്ടായേക്കും.
 ഉചിതമായ സമയത്ത് പ്രധാനമന്ത്രി സ്ഥാനാ൪ഥിയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സോണിയഗാന്ധി അടുത്തയിടെ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അടുത്തയാൾക്ക് വഴിമാറി കൊടുക്കുമെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ് വെള്ളിയാഴ്ചത്തെ വാ൪ത്താസമ്മേളനത്തിലും പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിത്വ പ്രഖ്യാപനം ഇനി വെറുമൊരു ഒൗപചാരികത മാത്രമാണ്.
 രാഹുൽ ഗാന്ധിയുടെ പേരാണ് ആദ്യമായി ഉയ൪ന്നുവരുകയെന്ന് എല്ലാവ൪ക്കുമറിയുന്ന കാര്യമാണെന്ന് പാ൪ട്ടി ജനറൽ സെക്രട്ടറി ജനാ൪ദൻ ദ്വിവേദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.