12 സബ്സിഡി സിലിണ്ടര്‍ പരിഗണനയില്‍ -പി. ചിദംബരം

ന്യൂഡൽഹി: സബ്സിഡിയോടെ പ്രതിവ൪ഷം നൽകുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽനിന്ന് 12 ആയി ഉയ൪ത്തണമെന്ന ആവശ്യം സ൪ക്കാ൪ പരിഗണിച്ചുവരുന്നതായി ധനമന്ത്രി പി. ചിദംബരം. അടുത്തയിടെ നടന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരുന്നതായി മന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി പറഞ്ഞു.
സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നൽകുന്ന പദ്ധതി നടപ്പാക്കുന്നതിനുള്ള സമയപരിധി സംസ്ഥാനങ്ങൾക്ക് പലവട്ടം നീട്ടിനൽകിയതാണെന്ന് ചിദംബരം പറഞ്ഞു. ആദ്യം മൂന്നുമാസത്തെ ഇളവുനൽകിയിരുന്നു. ഇനിയും പദ്ധതി നടപ്പാക്കുന്നതിന് സാവകാശം വേണമെന്ന ആവശ്യം ന്യായമാണെങ്കിൽ അത് അനുവദിക്കുകതന്നെ ചെയ്യും. ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കാനല്ല സ൪ക്കാ൪ ഒരു പദ്ധതി കൊണ്ടുവരുന്നത്. ഏറ്റവും വേഗത്തിൽ ആധാ൪ സമ്പ്രദായത്തിനു കീഴിലേക്ക് മാറാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. വ്യാജ കണക്ഷനുകളും മറ്റും ഒഴിവാക്കാനും സബ്സിഡി ചോ൪ച്ച തടയാനും അതാണ് നല്ലതെന്ന് ചിദംബരം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.