കെജ് രിവാള്‍ സുഖം പ്രാപിക്കുന്നു

നിയമസഭാ സ്പീക്ക൪ സ്ഥാനത്തേക്ക് ആം ആദ്മി  പാ൪ട്ടി സ്ഥാനാ൪ഥിയെ നി൪ത്തും
ഗാസിയാബാദ്: പനിയും വയറിളക്കവും ബാധിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുഖം പ്രാപിക്കുന്നു. പൂ൪ണ വിശ്രമത്തിലുള്ള കെജ്രിവാൾ പുതുവത്സരദിനമായ ബുധനാഴ്ച ഓഫിസിലത്തെി സജീവമാകുമെന്ന് ആരോഗ്യമന്ത്രി  സത്യേന്ദ്ര ജെയ്ൻ അറിയിച്ചു. കെജ്രിവാളിനെ കൗഡംബിയിലെ വീട്ടിൽ ആരോഗ്യമന്ത്രി ചൊവ്വാഴ്ച സന്ദ൪ശിച്ചു. ബുധനാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കെജ്രിവാളിന് പങ്കെടുക്കാനാകുമെന്നാണ് പ്രതീക്ഷ.


രണ്ടുദിവസത്തെ സമ്പൂ൪ണ വിശ്രമമാണ് നി൪ദേശിച്ചതെന്ന് മുഖ്യമന്ത്രിയെ ചികിത്സിക്കുന്ന ഡോ. വിപിൻ  മിത്തൽ പറഞ്ഞു. ഡോക്ട൪മാരുടെ ഉപദേശം അവഗണിച്ചാണ് കെജ്രിവാൾ വെദ്യുതി വിതരണ കമ്പനികളുടെ കണക്ക് ഓഡിറ്റ് ചെയ്യുന്നത് സംബന്ധിച്ച് സി.എ.ജി ശശികാന്ത് ശ൪മയുമായുള്ള കൂടിക്കാഴ്ചക്കും സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗത്തിനുമത്തെിയത്. രക്തസമ്മ൪ദം സാധാരണ നിലയിലായിട്ടുണ്ട്. അടുത്തിടെ ഉപവാസമനുഷ്ഠിച്ചതാണ് ക്ഷീണം കൂടാൻ കാരണമെന്ന് ഡോ. വിപിൻ മിത്തൽ പറഞ്ഞു. അതിനിടെ, നിയമസഭാ സ്പീക്ക൪ സ്ഥാനത്തേക്ക് സ്ഥാനാ൪ഥിയെ നി൪ത്തുമെന്ന് ആം ആദ്മി പാ൪ട്ടി അറിയിച്ചു. ബി.ജെ.പിയും കോൺഗ്രസും സ്ഥാനാ൪ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രോടേം സ്പീക്ക൪ പദവി ഏറ്റെടുക്കില്ളെന്ന് ബി.ജെ.പിയുടെ മുതി൪ന്ന എം.എൽ.എ ജഗദീഷ് മുഖി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.