പാകിസ്താനില്‍ അല്‍ഖാഇദ റാഞ്ചിയ യു.എസ് പൗരന്‍െറ വീഡിയോ പുറത്തുവിട്ടു

ഇസ്ലാമാബാദ്: രണ്ടു വ൪ഷം മുമ്പ് പാകിസ്താനിൽ അൽഖാഇദ റാഞ്ചിയ യു.എസുകാരനായ സന്നദ്ധസംഘടനാ പ്രവ൪ത്തകൻ വാറൻ വെയിൻസ്റ്റീൻ തൻെറ മോചനത്തിന് പ്രസിഡൻറ് ബറാക് ഒബാമയോട് കെഞ്ചുന്ന വീഡിയോ പുറത്ത്. ചാരവ൪ണത്തിലുള്ള ട്രാക്സ്യൂട്ട് അണിഞ്ഞ്  അവശനായ നിലയിൽ കാണപ്പെട്ട 72 കാരൻ ഹൃദ്രോഗവും കടുത്ത ആസ്ത്മയും അലട്ടുന്നതായും ആരും പരിഗണിക്കാനില്ളെന്നും പരാതിപ്പെടുന്നു.
ജെ.ഇ. ഓസ്റ്റിൻ അസോസിയറ്റ്സ് എന്ന യു.എസ് കൺസൽട്ടിങ് സ്ഥാപനത്തിൻെറ തലവനായി ഒമ്പതു വ൪ഷം മുമ്പാണ് വെയിൻസ്റ്റീൻ പാകിസ്താനിലത്തെിയത്. ലാഹോറിൽ സ്വവസതിയിൽവെച്ച് തട്ടിക്കൊണ്ടുപോയ അദ്ദേഹത്തിൻെറ മോചനത്തിന് അൽഖാഇദ വെച്ച നിബന്ധന രാജ്യത്തെ യു.എസ് വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കലാണ്. വെയ്ൻസ്റ്റീൻ ജീവനോടെ ഉണ്ടോയെന്നുവരെ സംശയമുയ൪ന്ന ഘട്ടത്തിലാണ് വീണ്ടും അദ്ദേഹത്തിൻെറ വീഡിയോ പുറത്തുവിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.