ന്യൂദൽഹി: ദൈവമാണ് തനിക്ക് സുരക്ഷ നൽകുന്നതെന്നും അതിനാൽ യാതൊരു തരത്തിലുള്ള സുരക്ഷാ വലയമോ ഗൺമാനോ തനിക്ക് ആവശ്യമില്ളെന്നും ദൽഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 'ഇസഡ് ' കാറ്റഗറി സുരക്ഷ തനിക്ക് വേണ്ടെന്നും കെജ്രിവാൾ ദൽഹി പൊലീസിനെ അറിയിച്ചു.
ദൽഹി മുഖ്യമന്ത്രിക്ക് സാധാരണ 'ഇസഡ് ' കാറ്റഗറി സുരക്ഷ നൽകാറുണ്ടെന്നും അതിനാൽ കെജ്രിവാളിനും അത്തരം സുരക്ഷാ സന്നാഹം ഒരുക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ച് ദൽഹി പോലീസ് നൽകിയ കത്തിന് മറുപടിയായാണ് സുരക്ഷ വേണ്ടെന്ന്് കെജ്രിവാൾ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.