ജോലിക്കാരി സി.ഐ.എ ഏജന്‍റാകാമെന്ന് ഉത്തം കോബ്രഗെഡെ

മുംബൈ: അമേരിക്കയിലെ മുൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെയെ വ്യാജവിസാ കേസിൽ കുടുക്കിയ വീട്ടുജോലിക്കാരി സംഗീത റിച്ചാ൪ഡ് സി.ഐ.എ ഏജൻറാണെന്ന് സംശയിക്കുന്നതായി പിതാവ് ഉത്തം കോബ്രഗെഡെ. നഗരത്തിൽ ദലിത് സംഘടനയായ റിപ്പബ്ളിക്കൻ പാ൪ട്ടി (എ) നേതാവ് രാംദാസ് അത്താവാലെക്കൊപ്പം നടത്തിയ വാ൪ത്താസമ്മേളനത്തിലാണ് കോബ്രഗെഡെയുടെ ആരോപണം. വ്യാജവിസാ കേസിനുപിന്നിൽ ഗൂഢാലോചനയുള്ളതായും മകളെ ബലിയാടാക്കുകയാണെന്നും കരുതുന്നതായി റിട്ട.ഐ.എ.എസുകാരനായ കോബ്രഗെഡെ പറഞ്ഞു.
ഒരു വ൪ഷത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഢാലോചനയുള്ളതായി സ൪ക്കാ൪ സംശയിക്കുന്നെന്ന് പറഞ്ഞ കോബ്രഗെഡെ സാഹചര്യങ്ങളും അതാണ് വ്യക്തമാക്കുന്നതെന്ന് കൂട്ടിച്ചേ൪ത്തു. സംഗീത റിച്ചാ൪ഡ് സി.ഐ.എ ഏജൻറാണോ എന്നത് സ൪ക്കാ൪ അന്വേഷിക്കണമെന്ന് രാംദാസ് അത്താവാലെ പറഞ്ഞു. കോബ്രഗെഡെയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെകാണുമെന്നും അത്താവാലെ കൂട്ടിച്ചേ൪ത്തു.
യു.എസ് കോൺസുലേറ്റിന് മുന്നിൽ പ്രകടനം
അമേരിക്കയിലെ ഇന്ത്യയുടെ മുൻ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, ഐ.എൻ.എൽ പ്രവ൪ത്തക൪  ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ പ്രകടനം നടത്തി. കോൺസുലേറ്റിൻെറ കവാടത്തിൽ പ്രകടനക്കാരെ പൊലീസ് തടഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.