ബംഗളൂരു: ഭക്ഷ്യവിഷബാധയെ തുട൪ന്ന് മലയാളികൾ ഉൾപ്പെടെ 50 വിദ്യാ൪ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ.ടി.ടി.എഫിൻെറ (നെട്ടൂ൪ ടെക്നിക്കൽ ട്രെയ്നിങ് ഫൗണ്ടേഷൻ) ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ട്രെയ്നിങ് സെൻററിൽ പഠിക്കുന്ന വിദ്യാ൪ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛ൪ദ്ദിയും വയറിളക്കവുമുണ്ടായ വിദ്യാ൪ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കഴിച്ച ഭക്ഷണത്തിൽനിന്നാണ് വിഷബാധയേറ്റത്. സംഭവത്തെ തുട൪ന്ന്, പഴകിയ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നാരോപിച്ച് വിദ്യാ൪ഥികൾ ഹോസ്റ്റൽ ആക്രമിച്ചു. നാലാം തവണയാണ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതെന്ന് വിദ്യാ൪ഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.