മുസഫ൪നഗ൪: മുസഫ൪നഗ൪ കലാപ ബാധിതരെ പാ൪പ്പിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ ഇതുവരെ 11 കുട്ടികൾ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ക്യാമ്പുകളിൽ കഴിയുന്നവ൪ക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ ചീഫ് മെഡിക്കൽ ഓഫിസ൪മാ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്. 11 കുട്ടികൾ മരിച്ചതായി സ്ഥിരീകരിച്ച ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശ൪മ, ആറു കുട്ടികളുടെകൂടി മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പറഞ്ഞു. ക്യാമ്പുകളിലെ മരണം തടയാൻ വൈദ്യപരിശോധനക്കും ഗ൪ഭിണികൾക്ക് പ്രസവത്തിനും സൗകര്യമേ൪പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവ൪ക്ക് വസ്ത്രങ്ങളും പുതപ്പുകളും നൽകാനും തീരുമാനിച്ചു.
സുപ്രീംകോടതി ഇടപെടലിനത്തെുട൪ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്ത൪പ്രദേശ് സ൪ക്കാ൪ ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. അതേസമയം, അതിശൈത്യത്തത്തെുട൪ന്ന് കഴിഞ്ഞ ദിവസം രണ്ട് മാസം പ്രായമായ കുട്ടി മരിച്ചതായി ക്യാമ്പ് ഓ൪ഗനൈസ൪ ഗുൽഷൻ അഹ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.