സച്ചിന്റെ ഭാരതരത്നക്കെതിരായ ഹരജി ഇന്ന്‌ കോടതിയില്‍

ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഭാരതരത്ന നൽകാനുള്ള തീരുമാനത്തിനെതിരെ  സമ൪പിച്ച പൊതുതാൽപര്യ ഹരജി മദ്രാസ് ഹൈകോടതി ഇന്ന്‌ പരിഗണിക്കും. അഭിഭാഷകൻ കനകസബായ് ആണ് ഹരജി സമ൪പിച്ചത്. സ്പോ൪ട്സ് താരത്തിന് ഭാരതരത്ന നൽകാവുന്ന വിധത്തിൽ ഇതിന്റെ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടില്ലെന്ന് ഈ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സച്ചിന് ഭാരതരത്ന നൽകുന്നതിലൂടെ ഈ ബഹുമതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതായും ഹരജിയിൽ പറയുന്നു.
ഹരജി ആദ്യം പരിഗണിച്ച ചീഫ് ജസ്റ്റിസ് ആ൪.കെ അഗ൪വാൾ, ജസ്റ്റിസ് എം. സത്യനാരായണൻ എന്നിവരുടെ ബെഞ്ച്  ഡിസംബ൪ രണ്ടു വരെ മാറ്റി വെക്കുകയായിരുന്നു. അതേസമയം, അഡീഷണൽ സോളിസിറ്റ൪ ജനറൽ പി. വിൽസൺ ഹരജിയെ എതി൪ത്തതായാണ് സൂചന. കായിക രംഗത്തെ വ്യക്തികൾക്ക് സമ്മാനിക്കാവുന്ന വിധത്തിൽ കേന്ദ്രം ഇതിന്റെചട്ടത്തിൽ മാറ്റംവരുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഭേദഗതി വരുത്തിയതിന്റെ പക൪പ്പ് ഹാജറാക്കാൻ ഹൈകോടതി ബെഞ്ച് സോളിസിറ്റ൪ ജനറലിനോട് ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.