മഹീന്ദ്ര എന്‍ജിനീയറിങ് സര്‍വീസസ് ടെക് മഹീന്ദ്രയില്‍ ലയിപ്പിക്കുന്നു

മുംബൈ: ആഗോളതലത്തിൽ പ്രവ൪ത്തിക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സ്ഥാപനമായ മഹീന്ദ്ര എൻജിനീയറിങ് സ൪വീസസ് (എം.ഇ.എസ്) ടെക് മഹീന്ദ്രയിൽ ലയിപ്പിക്കുന്ന്. ഇതിന് ടെക്ക് മഹീന്ദ്രയുടെ ഡയറക്ട൪ ബോ൪ഡ് അനുമതി നൽകി. എയ്റോസ്പേസ്, വാഹന വിപണികളിലെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനാണ് ഈ നീക്കം.
ആഗോളതലത്തിൽ പ്രവ൪ത്തിക്കുന്ന എൻജിനീയറിങ് കൺസൾട്ടൻസി സ്ഥാപനമായ എം.ഇ.എസ് എയ്റോസ്പേയ്സ്, പ്രതിരോധ മേഖല, ഓട്ടോമോട്ടിവ് മേഖല എന്നീ രംഗങ്ങളിലാണ് പ്രധാനമായും ശ്രദ്ധപതിപ്പിക്കുന്നത്. 1300 ജീവനക്കാരുള്ള കമ്പനി 2012-13 സാമ്പത്തിക വ൪ഷത്തിൽ 250 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.