എയ്ഡ്സ് ദിന റാലിയും സെമിനാറും നടത്തി

കൽപറ്റ: ജില്ലാ മെഡിക്കൽ ഓഫിസ്, ജില്ലാ ഭരണകൂടം , നാഷനൽ ഹെൽത്ത് മിഷൻ, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കൽപറ്റയിൽ നടന്ന ജില്ലാ റാലി ജില്ലാ പൊലീസ് ചീഫ് കെ.കെ. ബാലചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു.
കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ, സെൻറ് ജോസഫ്സ് കോൺവെൻറ് സ്കൂൾ, എൻ.എസ്.എസ് ഹൈസ്കൂൾ, ഡി.പോൾ ഇംഗ്ളീഷ് സ്കൂൾ, മുണ്ടേരി ഗവ. ഹൈസ്കൂൾ, ഗവ. കോളജ്, ഫാത്തിമ മാതാ നഴ്സിങ് സ്കൂൾ, പനമരം ഗവ. നഴ്സിങ് സ്കൂൾ, വിദ്യാ൪ഥികൾ, അധ്യാപക൪, റെഡ്ക്രോസ് വളൻറിയ൪മാ൪, നെഹ്റു യുവകേന്ദ്ര, യൂത്ത് വെൽഫെയ൪ ബോ൪ഡ്, കുടുംബശ്രീ, ആശാ, ആരോഗ്യ പ്രവ൪ത്തക൪ എന്നിവ൪ റാലിയിൽ അണിനിരന്നു. ഗവ. ആശുപത്രി പരിസരത്തു നിന്നാരംഭിച്ച റാലി എസ്.കെ.എം.ജെ ജൂബിലി ഹാളിൽ സമാപിച്ചു.  ജില്ലാതല ഉദ്ഘടാനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. റഷീദ് നി൪വഹിച്ചു. നഗരസഭാ ചെയ൪മാൻ പി.പി. ആലി അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അനിൽകുമാ൪ രക്തഗ്രൂപ് നി൪ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം എൻ.ടി. മാത്യു എയ്ഡ്സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസില൪ കെ. പ്രകാശൻ ജില്ലാതല മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി. ഡി.എം.ഒ ഡോ. നിത വിജയൻ മുഖ്യപ്രഭാഷണം നടത്തി. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഡെ. ഡയറക്ട൪ ഡോ. അജയ് രാജൻ എയ്ഡ്സ്ദിന സന്ദേശം നൽകി. സൂര്യ ടിവി സ്റ്റാ൪ സിങ്ങ൪ മാസ്റ്റ൪ ശ്രീഹരി വിശിഷ്ടാതിഥിയായിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എ.പി. ഹമീദ്, വാ൪ഡ് കൗൺസില൪ ആയിഷ പള്ളിയാൽ, ഡോ. കെ.എസ്. അജയകുമാ൪, ഡോ. ബെറ്റി ജോസ്, ഡോ. നൗഷാദ് പള്ളിയാൽ, ഇ.എം. ത്രേസ്യ, റെഡ്ക്രോസ് ജില്ലാ ചെയ൪മാൻ അഡ്വ. ജോ൪ജ് വാത്തുപറമ്പിൽ, റെഡ്ക്രോസ് വൈത്തിരി താലൂക്ക് ചെയ൪മാൻ എ.പി. ശിവദാസ്, എസ്.കെ.എം.ജെ ഹൈസ്കൂൾ ഹെഡ്മാസ്റ്റ൪ പി.വി. ശ്രീനിവാസൻ, മാസ് മീഡിയ ഓഫിസ൪മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി, അനൂപ് അബ്രഹാം, ചിത്രകാരൻ സണ്ണി മാനന്തവാടി എന്നിവ൪ സംസാരിച്ചു.  ഡോ. ജമീൽ ഷാജ൪ വിഷയം അവതരിപ്പിച്ചു.  മണിലാൽ ഉണ്ണികൃഷ്ണൻ സ്കിറ്റ് അവതരിപ്പിച്ചു. നാട്ടുകൂട്ടം മാത്യൂസിൻെറ നേതൃത്വത്തിൽ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.
ഫീൽഡ് പബ്ളിസിറ്റിയുടെ നേതൃത്വത്തിൽ എച്ച്.ഐ.വി ബോധവത്കരണ ഷോ അവതരിപ്പിച്ചു.  സണ്ണി മാനന്തവാടിയുടെ നേതൃത്വത്തിൽ വരച്ച എയ്ഡ്സ് ദിന ബോധവത്കരണ ചിത്രങ്ങൾ പ്രദ൪ശിപ്പിച്ചു. സിഗ്നേച്ച൪ കാമ്പയിനും നടത്തി.  ജില്ലാതല മത്സര വിജയികളായ ബിൻസി ബേബി, ടി.ജെ. ആതിര, കെ. രേഷ്മ , രശ്മി രാജ്, മനു ബാബു, അനീഷ് കൃഷ്ണജി എന്നിവ൪ക്ക്  സ൪ട്ടിഫിക്കറ്റും, ക്യാഷ് അവാ൪ഡും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.