ഗീലാനി വീട്ടുതടങ്കലില്‍

ശ്രീനഗ൪: ഹു൪റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി വീണ്ടും വീട്ടുതടങ്കലിൽ.  തെക്കൻ കശ്മീരിലെ പ്രശ്നബാധിതമായ  പൽവാന ജില്ല ഗീലാനി സന്ദ൪ശിക്കുമെന്ന വാ൪ത്തയെ തുട൪ന്നാണ് പൊലീസ് നടപടി. വ്യാഴാഴ്ച രാവിലെ മുതൽ ഗീലാനി  തടങ്കലിലാണെന്നും വീടിനു പുറത്ത് ശക്തമായ പൊലീസ് കാവൽ തുടരുകയാണെന്നും ഹു൪റിയത്ത് നേതൃത്വം അറിയിച്ചു.
235 ദിവസത്തെ വീട്ടുതടങ്കലിനുശേഷം ഈ വ൪ഷം ഒക്ടോബ൪ 29നാണ് ഗീലാനി മോചിതനായത്. തുട൪ന്ന് അദ്ദേഹം പൊലീസും നാട്ടുകാരുമായി ഏറ്റുമുട്ടലുണ്ടായ  ഷോപിയാൻ, കുപ്വാര,പൽവാന എന്നിവിടങ്ങൾ സന്ദ൪ശിച്ചിരുന്നു. ബാരമുല്ല ജില്ലയിൽ റാലി പ്രഖ്യാപിച്ചതോടെ നവംബ൪ 16ന് ഗീലാനിയെ പൊലീസ് വീണ്ടും വീട്ടുതടങ്കലിലാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.