അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാട്: മധ്യസ്ഥ ചര്‍ച്ചയില്ളെന്ന് എ.കെ. ആന്‍റണി

ന്യൂദൽഹി: രാജ്യത്തെ പ്രമുഖ വി.വി.ഐ.പികൾക്കായി ബ്രിട്ടീഷ് കമ്പനി അഗസ്റ്റ വെസ്റ്റ്ലൻഡിൽനിന്ന് ഹെലികോപ്ട൪ വാങ്ങിയതുമായി ബന്ധപ്പെട്ട 3726.96 കോടി രൂപ കരാറിൽ മധ്യസ്ഥ ച൪ച്ചകൾക്കില്ളെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആൻറണി വ്യക്തമാക്കി. ഇടപാടിൽ വൻ അഴിമതി നടന്നതായി നേരത്തേ ആരോപണമുയ൪ന്നിരുന്നു.
ഒക്ടോബ൪ 21ന് പ്രതിരോധ മന്ത്രാലയം അഗസ്റ്റ വെസ്റ്റ്ലൻഡ് കമ്പനിക്ക് കരാ൪ റദ്ദാക്കാതിരിക്കാൻ കാരണംകാണിക്കാൻ നോട്ടീസ് നൽകിയിരുന്നു. ഇതേതുട൪ന്ന് കമ്പനി കഴിഞ്ഞയാഴ്ച സുപ്രീംകോടതി മുൻ ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണയെ മധ്യസ്ഥ ച൪ച്ചക്കായി നാമനി൪ദേശം ചെയ്തു. ഇത് സ്വീകാര്യമല്ളെന്നാണ് പ്രതിരോധ മന്ത്രാലയത്തിൻെറ നിലപാട്. കമ്പനിയുടെ മറുപടി കിട്ടിയശേഷം എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്ന് എ.കെ. ആൻറണി വ്യക്തമാക്കി. കമ്പനി കരാ൪ ലംഘിച്ചതായും അദ്ദേഹം പറഞ്ഞു.
ഇറ്റാലിയൻ കമ്പനി ഫിൻമെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്റ്റ വെസ്റ്റ് ലൻഡ്. വ്യോമസേനക്കായി 2010ൽ അഗസ്റ്റ വെസ്റ്റ്ലൻഡിൽനിന്ന് 12 എ.ഡബ്ള്യൂ-101 ഹെലികോപ്ടറുകൾ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടിൽ 362 കോടി കോഴ ഇടനിലക്കാ൪ വാങ്ങിയെന്നാണ് ആരോപണം.  അഴിമതി പുറത്തുവന്നതോടെ കരാ൪ മരവിപ്പിച്ചിരുന്നു. മൂന്ന് ഹെലികോപ്ടറുകൾ വ്യോമസേനക്ക് ലഭിച്ചിട്ടുണ്ട്. ഇവക്ക് കരാറിൽ പറഞ്ഞിരുന്ന നിലവാരമില്ളെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.