ന്യൂദൽഹി: കയ൪ബോ൪ഡിൻെറ വജ്രജൂബിലി ആഘോഷങ്ങൾ രാഷ്ട്രപതി പ്രണബ് മുഖ൪ജി ഉദ്ഘാടനം ചെയ്തു.
അസംസ്കൃത വസ്തുക്കളുടെ സംഭരണത്തിൽ കയ൪ മേഖല സ്വയംപര്യാപ്തമാകണമെന്ന് രാഷ്ട്രപതി പറഞ്ഞു. കയ൪ മേഖലയിൽ പണിയെടുക്കുന്നവരിൽ മുക്കാൽ പങ്കും സ്ത്രീകളാണെന്നിരിക്കെ, അടിസ്ഥാന സൗകര്യവികസനത്തിൽ കൂടുതൽ നവീകരണം കൊണ്ടുവരാൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഉൽപാദന രീതികളാണ് ഉണ്ടാകേണ്ടത്.
രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ധനമന്ത്രി പി. ചിദംബരം, സഹമന്ത്രിമാരായ കെ.എച്ച്. മുനിയപ്പ, ശശി തരൂ൪, കയ൪ ബോ൪ഡ് ചെയ൪മാൻ പ്രഫ. ജി. ബാലചന്ദ്രൻ തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.