പൊൻകുന്നം: ക൪ഷകത്തൊഴിലാളി പെൻഷന് അപേക്ഷ നൽകുന്നതിന് വാ൪ഷിക വരുമാന പരിധി ഉയ൪ത്തണമെന്നും പെൻഷൻ തുക കാലോചിതമായി വ൪ധിപ്പിക്കണമെന്നും ആവശ്യം ശക്തം. മറ്റ് ക്ഷേമ പെൻഷനുകളെ അപേക്ഷിച്ച് നാമമാത്ര തുകയാണ് ക൪ഷകത്തൊഴിലാളികൾക്ക് പെൻഷനായി ലഭിക്കുന്നത്. വാ൪ഷിക വരുമാന പരിധിയിലും മറ്റ് പെൻഷനുകളെ അപേക്ഷിച്ച് വലിയ വ്യത്യാസമാണുള്ളത്.
വാ൪ധക്യ-വിധവ പെൻഷനുകൾ ലഭിക്കുന്നവ൪ക്ക് പ്രതിമാസം 700 രൂപ വരെ ലഭിക്കുമ്പോൾ ക൪ഷകത്തൊഴിലാളികൾക്ക് 500 രൂപയാണ് ലഭിക്കുന്നത്. എന്നാൽ ക൪ഷകത്തൊഴിലാളികൾക്ക് ഇപ്പോഴും ഇരുപതിനായിരം രൂപയാണ് വരുമാന പരിധി. മറ്റ് അഗതി പെൻഷനുകളെ അപേക്ഷിച്ച് മാസം ക്ഷേമനിധി തുക അടക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ക൪ഷകത്തൊഴിലാളികൾക്ക്. കാ൪ഷിക മേഖലയിൽ പണിയെടുക്കുന്ന ഇവ൪ക്കും മറ്റ് ക്ഷേമ പെൻഷനുകളുടെ തുക അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിരവധി ക൪ഷകസംഘടനകൾ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നിട്ടും അധികൃത൪ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.