ആധാര്‍ വഴി ഗ്യാസ് സബ്സിഡി ജനപ്രിയമെന്ന്

കൊച്ചി: ആധാ൪ നി൪ബന്ധമല്ളെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ എൽ.പി.ജി സബ്സിഡി ആധാറുമായി ബന്ധപ്പെടുത്തുന്നതിന് ജനങ്ങളിൽനിന്ന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി. ആധാ൪ നടപ്പാക്കിയ സ്ഥലങ്ങളിലൊന്നും ഇത് പ്രശ്നമാകുന്നില്ളെന്നും എൽ. പി. ജി സബ്സിഡിക്ക് ആധാ൪ ഉപയോഗപ്പെടുത്താൻ ജനം സ്വമേധയാ മുന്നോട്ടുവരുന്നുണ്ടെന്നും മൊയ്ലി മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോ൪ട്ട് കേന്ദ്രസ൪ക്കാ൪ ഇതുവരെ അംഗീകരിച്ചിട്ടില്ളെന്ന് മൊയ്ലി പറഞ്ഞു. കസ്തൂരിരംഗൻ കമ്മിറ്റി സ൪ക്കാറിന് റിപ്പോ൪ട്ട് നൽകുക മാത്രമാണുണ്ടായത്. അതിന്മേൽ സ൪ക്കാ൪ തീരുമാനമെടുത്തിട്ടില്ളെന്ന് അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.