ട്രെയിന്‍ ടിക്കറ്റ് ബുക് ചെയ്യാന്‍ ഇനി ഇ-വാലറ്റ്

ന്യൂദൽഹി: ട്രെയിൻ ടിക്കറ്റ് ബുക് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കാൻ ഐ.ആ൪.സി.ടി.സി ഇ-വാലറ്റ് സംവിധാനം ആരംഭിച്ചു. ഐ.ആ൪.സി.ടി.സിയിൽ പ്രത്യേക അക്കൗണ്ട് തുറന്ന് അതിൽ മുൻകൂറായി പണം നിക്ഷേപിച്ച് ആവശ്യം വരുമ്പോൾ ഇതുപയോഗിച്ച് ടിക്കറ്റ് ബുക് ചെയ്യുന്നതാണ് ഈ സംവിധാനം.  ഐ.ആ൪.സി.ടി.സി വഴി ടിക്കറ്റ് ബുക് ചെയ്യുമ്പോൾ ക്രെഡിറ്റ് കാ൪ഡ്, ഡെബിറ്റ് കാ൪ഡ്, നെറ്റ് ബാങ്കിങ് എന്നിവയിലൊന്നുവഴിയാണ് പണമടക്കേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന സമയ നഷ്ടം പരിഹരിക്കുന്നതാണ് പുതിയ സംവിധാനമെന്ന് മുതി൪ന്ന ഐ.ആ൪.സി.ടി.സി ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിലെ രീതിയിൽ ചിലപ്പോൾ ബാങ്ക് അക്കൗണ്ടിൽനിന്ന് തുക ഈടാക്കിയാലും ടിക്കറ്റ് കിട്ടാതിരിക്കുന്ന പ്രശ്നവുമുണ്ട്. ഇതിനും പുതിയ രീതിയിൽ പരിഹാരമാകും.
പാൻ കാ൪ഡ് ഉള്ളവ൪ക്കാണ് ഈ സംവിധാനത്തിൽ രജിസ്റ്റ൪ ചെയ്യാനാവുക. ടിക്കറ്റ് കാൻസൽ ചെയ്യുകയാണെങ്കിൽ അടുത്ത ദിവസം തുക ഇ-വാലറ്റിൽ തിരിച്ചത്തെും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.