ഫേസ്ബുക്കില്‍ പൂവാലശല്യം; പെണ്‍കുട്ടി ആത്മഹത്യചെയ്തു

മുംബൈ: 16കാരൻ ഫേസ്ബുക്കിലൂടെ അപകീ൪ത്തിപ്പെടുത്തിയതിനാൽ 14കാരി തൂങ്ങിമരിച്ചു. നഗരപ്രാന്തത്തിലെ കാന്തിവല്ലിയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പെൺകുട്ടിയുടെ പിതാവിൻെറ പരാതിയിൽ അയൽക്കാരനായ 16 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 16 കാരൻ ജുവനൈൽ ഹോമിൽ റിമാൻഡിലാണ്. ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
നാലു ദിവസം തുട൪ച്ചയായി പെൺകുട്ടിയുടെ ഫേസ്ബുക്കിൽ 16 കാരൻ അപകീ൪ത്തിപരമായ പരാമ൪ശം  പോസ്റ്റ് ചെയ്തെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.