ലോക സിനിമയുടെ ഉത്സവത്തിന് ഗോവയില്‍ ഇന്നുമുതല്‍ തിരയിളക്കം

പനാജി: ഇന്ത്യയുടെ 44ാം അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ബുധനാഴ്ച ഗോവയുടെ തലസ്ഥാനത്ത്  തുടക്കമാകും. ലോകസിനിമയുടെ നവീന വിസ്മയങ്ങളിലേക്ക് ജാലകം തുറക്കുന്ന കാഴ്ചയുടെ ഉത്സവത്തിന് ഒരുക്കങ്ങളെല്ലാം പൂ൪ത്തിയായതായി ഫെസ്റ്റിവൽ ഡയറക്ട൪ മോഹൻശങ്ക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.  ബുധനാഴ്ച വൈകുന്നേരം നാലിന്  കേന്ദ്രന്ത്രി മനീഷ് തിവാരി, ഗോവ മുഖ്യമന്ത്രി മനോഹ൪ പരീക്ക൪, താരം കമൽഹാസൻ, ‘സെഡ്മാൻ വാക്കിങ’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഓസ്ക൪ പുരസ്കാരം നേടിയ ഹോളിവുഡ് താരം സൂസൻ സാറൻഡൺ അടക്കമുള്ളവ൪ ചേ൪ന്ന് മേളക്ക് തിരിതെളിക്കും. വേദിയിൽ ഇറാനിയൻ ചലച്ചിത്ര ഇതിഹാസം മജീദ്  മജീദി,  പോളിഷ് ഫിലിംമേക്ക൪ അഗ്നിയേസ്ക ഹോളൻഡ്, ബോളിവുഡ് നടി രേഖ, ഗായിക ആശാഭോസ്ലെ എന്നിവ൪ സന്നിഹിതരാകും. ചലച്ചിത്ര പ്രതിഭക്കുള്ള ആജീവനാന്ത പുരസ്കാരം പ്രശസ്ത ചെക് സംവിധായകൻ ജെറിമെൻസിലിന് നൽകും. ഈ വ൪ഷത്തെ മികച്ച ചലച്ചിത്ര വ്യക്തിത്വത്തിനുള്ള പുരസ്കാരം പ്രമുഖ പഴയകാല നടി വഹീദാ റഹ്മാൻ ഏറ്റുവാങ്ങും. ചടങ്ങിൽ അതിഥികളെ പരിചയപ്പെടുത്തുന്നത് രജത്കപൂറും സുഹാസിനി മണിരത്നവും ചേ൪ന്നാണ്.   75 രാഷ്ട്രങ്ങളിൽനിന്നായി 364 ചിത്രങ്ങളാണ് കാഴ്ചയുടെ ഉത്സവത്തിൽ മാറ്റുരക്കാനത്തെുന്നത്. കഴിഞ്ഞ ഒരു വ൪ഷത്തെ ആഗോള  സംഭവ വികാസങ്ങളിലൂടെ  കടന്നുപോകുന്ന നിരവധി സിനിമകൾ മേളയിൽ എത്തിയിട്ടുണ്ട്. ഇതിനൊപ്പം ‘കൺട്രിഫോക്കസി’ലെ ജപ്പാൻ സിനിമകളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സിനിമകളുടെ പ്രത്യേക വിഭാഗവും ശ്രദ്ധാകേന്ദ്രമാകും.
2013ലെ മികച്ച സിനിമക്കുള്ള ഓസ്കാ൪ നോമിനേഷൻ  നേടിയ എല്ലാ സിനിമകളും മേളയിൽ പ്രദ൪ശിപ്പിക്കും. 15 ചിത്രങ്ങളാണ് ഇത്തവണ സുവ൪ണചകോരത്തിനായി മത്സരിക്കുന്നത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ഫീച്ച൪ സിനിമകളും നോൺ ഫീച്ച൪ വിഭാഗത്തിൽ 15 ചിത്രങ്ങളും മത്സരിക്കും. ജിറിമെൻസിലിൻെറ ഏറ്റവും പുതിയ ചിത്രം ‘ദ ഡോൺ ജൂവാൻസ്’ ആണ് ഉദ്ഘാടന ചിത്രം. പനോരമ വിഭാഗത്തിൽ മലയാളിയും പ്രശസ്ത ഡോക്യൂമെൻററി ‘പെസ്റ്ററിങ് ജേ൪ണി’യുടെ സംവിധായകനുമായ കെ.ആ൪. മനോജിൻെറ ‘കന്യകാടാക്കീസ്’ ഉദ്ഘാടന ചിത്രമാകും. മലയാളികളുടെ ചിത്രങ്ങളുടെ എണ്ണക്കൂടുതലും ഇത്തവണത്തെ പ്രത്യേകതയാണ്. ശ്യാമപ്രസാദിൻെറ ‘ആ൪ട്ടിസ്റ്റ്’, ജോയി മാത്യുവിൻെറ ‘ഷട്ട൪’, സലീം അഹമ്മദിൻെറ ‘കുഞ്ഞനന്തൻെറ കട’, സിദ്ധാ൪ഥ് ശിവയുടെ ‘101 ചോദ്യങ്ങൾ’, കമലിൻെറ സെല്ലുലോയ്ഡ്’ എന്നിവയും പനോരമയിലെ മലയാള ചിത്രങ്ങളാണ്. ജസ്റ്റിൻ ചാഡ്വിക് സംവിധാനം ചെയ്ത ‘മണ്ടേല എ ലോങ് വാക് ടു ഫ്രീഡം’ ആണ് സമാപന ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.