അഭിഭാഷകയെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: വനിതാകമീഷന്‍ ഡയറക്ടര്‍ക്കും സി.ഐക്കുമെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാന വനിതാകമീഷനിൽ കൗൺസലിങ്ങിനത്തെിയ അഭിഭാഷകയെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി അപമാനിച്ച സംഭവത്തിൽ കോടതി നേരിട്ട് കേസെടുത്തു. 
വനിതാകമീഷൻ ഡയറക്ട൪ ജേക്കബ് ജോബ്, സ൪ക്കിൾ  ഇൻസ്പെക്ട൪ ജോസ് എന്നിവ൪ക്കെതിരെ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഡി.എസ്. നോബലാണ് കേസെടുത്തത്.  ഇരുവരും നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.  വനിതാകമീഷനിൽ കൗൺസലിങ്ങിന് ഹാജരാകണമെന്ന നോട്ടീസ് അഭിഭാഷകയുടെ സഹോദരന് ലഭിച്ചതിനെ തുട൪ന്നാണ് ഇരുവരും ബന്ധുവിനോടൊപ്പം കഴിഞ്ഞ മേയ് എട്ടിന് കമീഷനിൽ എത്തിയത്. 
എന്നാൽ കൗൺസലിങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന മൊഴിയിൽ ഒപ്പിടാൻ കമീഷനിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് അഭിഭാഷകയുടെ സഹോദരൻ നിഷേധിച്ചതിനെ തുട൪ന്നാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.  തങ്ങൾ നൽകിയ മൊഴിയിൽ മാത്രമേ ഒപ്പിട്ട് നൽകുകയുള്ളൂവെന്ന അഭിഭാഷകയുടെ നിലപാടിനെ തുട൪ന്ന് കമീഷൻ നടപടി തടസ്സപ്പെടുത്തിയെന്നാരാപിച്ച് മ്യൂസിയം പൊലീസ് അഭിഭാഷകയെയും സഹോദരനെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റ് വാ൪ത്തയറിഞ്ഞ് ബന്ധുവിൻെറ അമ്മ മരിക്കുകയും ചെയ്തിരുന്നു. 
തുട൪ന്നാണ് വനിതാകമീഷൻ ഡയറക്ട൪, സ൪ക്കിൾ ഇൻസ്പെക്ട൪ എന്നിവ൪ക്കെതിരെ അപമര്യാദയായി പെരുമാറൽ, അന്യായമായി തടഞ്ഞ് വെക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് അഭിഭാഷക മജിസ്ട്രേറ്റിന് പരാതി നൽകിയത്. അഭിഭാഷക ഉൾപ്പടെയുള്ളവരിൽ നിന്ന് മൊഴി രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയാണ് കോടതി നേരിട്ട് കേസെടുത്തത്. പരാതിക്കാരിക്ക് വേണ്ടി അഡ്വ.നേമം സഞ്ജീവ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.