മാരാരിക്കുളം: രാജ്യത്ത് രണ്ടുതരത്തിലുള്ള വിദ്യാഭ്യാസ നയമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വയലാ൪ രവി. പാതിരപ്പള്ളി പാട്ടുകുളം ശ്രീ രാജരാജേശ്വരി എൽ.പി സ്കൂളിൻെറ സുവ൪ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവങ്ങൾക്ക് ഒരു നയം, പണക്കാ൪ക്ക് മറ്റൊരു നയം എന്നതാണ് സ്ഥിതി. കഴിവുള്ള മാനേജ്മെൻറ് സ്കൂളുകൾ നേട്ടങ്ങൾ കൊയ്യുമ്പോൾ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകൾ പിന്തള്ളപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. തോമസ് ഐസക് എം.എൽ.എ ജൂബിലി സന്ദേശം നൽകി. ഗാനരചയിതാവ് അനിൽ പനച്ചൂരാൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രയോഗം പ്രസിഡൻറും സ്കൂൾ മാനേജറുമായ കെ. സദാശിവൻ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയ൪മാനും എസ്.എൻ.ഡി.പി അമ്പലപ്പുഴ യൂനിയൻ സെക്രട്ടറിയുമായ കെ.എൻ. പ്രേമാനന്ദൻ, മിമിക്രിതാരം സാജൻ പള്ളുരുത്തി, ചുനക്കര ജനാ൪ദനൻ നായ൪, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. സ്നേഹജൻ, എൻ.എസ്.എസ് അമ്പലപ്പുഴ താലൂക്ക് യൂനിയൻ സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ ജിമ്മി കെ. ജോസ്, ചേ൪ത്തല എ.ഇ.ഒ വി. അശോകൻ, എം.ജി. പ്രസന്ന, ടി.വി. ആനന്ദൻ, ഹെഡ്മിസ്ട്രസ് പി. പത്മജ, പി.ടി.എ പ്രസിഡൻറ് വി.കെ. സാനു, ബിജു വിജയൻ, കെ.കെ. പുഷ്പാംഗദൻ എന്നിവ൪ സംസാരിച്ചു. തുട൪ന്ന് പുന്നപ്ര ജ്യോതികുമാറും സംഘവും അവതരിപ്പിച്ച നാടൻപാട്ടുകളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.