ന്യൂദൽഹി: മുസഫ൪ നഗ൪ കലാപത്തിൽ ഇരയായ മുസ് ലിം ചെറുപ്പക്കാരെ പാക് ചാരസംഘടനയായ ഐ.എസ്.ഐ സ്വാധീനിക്കുന്നുണ്ടെന്ന പ്രസ്താവനയിൽ വേണ്ടി വന്നാൽ രാഹുൽ ഗാന്ധി മുസ്ലിം ജനവിഭാഗത്തോട് മാപ്പു പറയണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ്. എന്നാൽ, ഏതെങ്കിലും മതവിഭാഗത്തെ വ്രണപ്പെടുത്തുവാൻ അദ്ദഹം അതിലൂടെ ലക്ഷ്യമിട്ടിരുന്നില്ളെന്നും രാഹുലിന്‍്റെ പ്രസ്താവന ദു൪വ്യാഖ്യാനം ചെയ്യപ്പടുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
മുസഫ൪ നഗ൪ കലാപത്തിൽ ഇരയായ മുസ് ലിം ചെറുപ്പക്കാരെ സ്വാധീനിക്കാൻ പാക് ചാര സംഘടനയായ ഐ.എസ്.ഐ.ശ്രമിക്കുന്നുണ്ടെന്ന് ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കോൺഗ്രസ് വൈസ് പ്രസിഡന്‍്റുകൂടിയായ രാഹുൽ ഗാന്ധി പറഞ്ഞത്.
രാഹുലിന്‍്റെ പരാമ൪ശം ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ജയറാം രമേശ് രംഗത്തത്തെിയത്. തികഞ്ഞ മതേതരവാദിയായ രാഹുലിൻറെ വാക്കുകൾ ദു൪വ്യാഖ്യാനം ചെയ്യപ്പട്ടതാണെന്നും രാജ്യത്തെ പിന്നാക്ക സമുദായങ്ങളെ കുറിച്ചുള്ള ആശങ്കയാണ് അദ്ദേഹത്തിന്‍്റെ പ്രസംഗത്തിൽ പ്രതിഫലിച്ചതെന്നും ജയറാം രമേശ് കൂട്ടിച്ചേ൪ത്തു.
സാമുദായിക സംഘ൪ഷത്തിന്‍്റെ ഇരകൾക്ക് ദുരിതാശ്വാസം നൽകുന്നതിൽ സ൪ക്കാരിന് ഇരട്ടത്താപ്പില്ലന്നെും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.