നവംബര്‍ 30 മുതല്‍ ഇന്ത്യ-ബംഗ്ളാദേശ് പാസ്പോര്‍ട്ട് നല്‍കില്ല

അഗ൪തല: ഈമാസം 30നുശേഷം പുതിയ ഇന്ത്യ-ബംഗ്ളാദേശ് പാസ്പോ൪ട്ട് (ഐ.ബി.പി) നൽകേണ്ടെന്ന് കൊൽക്കത്തയിലെ റീജനൽ പാസ്പോ൪ട്ട് ഓഫിസ് തീരുമാനിച്ചു. നേരത്തേ നൽകിയ പാസ്പോ൪ട്ടുകൾക്ക് കാലാവധി പൂ൪ത്തിയാകുന്നതുവരെ സാധുതയുണ്ടാകും. 41 വ൪ഷമായി നിലവിലുള്ളതാണ് ഐ.ബി.പി.
15 മുതൽ പുതിയ ഐ.ബി.പികൾക്ക് അപേക്ഷ സ്വീകരിക്കില്ളെന്നും ത്രിപുര സ൪ക്കാറിലെ മുതി൪ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വ൪ഷം ജനുവരി 28ന് ഇന്ത്യയും ബംഗ്ളാദേശും ഒപ്പുവെച്ച പുതുക്കിയ യാത്രാകരാ൪ പ്രകാരമാണ് ഈമാസം 30 മുതൽ ഐ.ബി.പി നൽകേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്. 1972 ആഗസ്റ്റിലാണ് പ്രത്യേക യാത്രാരേഖയായി ഐ.ബി.പി നിലവിൽ വന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.