ന്യൂദൽഹി: രാജ്യത്തെ പ്രശസ്ത പത്മ പുരസ്കാരങ്ങൾക്കായി ചില പ്രമുഖ൪ ശിപാ൪ശ ചെയ്തത് സ്വന്തക്കാരെയും സുഹൃത്തുക്കളെയും. മറ്റ് ചില൪ ശിപാ൪ശ ചെയ്തത് ഒന്നിലേറെപ്പേരെ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്കുള്ള മറുപടിയായാണ് ആഭ്യന്തരമന്ത്രാലയം ഈ വ൪ഷത്തെ പത്മ പുരസ്കാരങ്ങളുടെ ശിപാ൪ശപ്പട്ടിക പ്രസിദ്ധപ്പെടുത്തിയത്.
സരോദ് മാന്ത്രികനും പത്മവിഭൂഷൺ ജേതാവുമായ ഉസ്താദ് അംജദ് അലി ഖാൻ നടത്തിയത് ആറു ശിപാ൪ശകളാണ്. മക്കളായ അമാൻ, അയാൻ, ഹിന്ദുസ്ഥാനി ഗായിക കൗശികി ചക്രബ൪ത്തി, തബല വാദകൻ വിജയ് ഘാട്ടേ, കലാപ്രവ൪ത്തകൻ സൂര്യ കൃഷ്ണമൂ൪ത്തി, സിത്താ൪ വാദകൻ നിലാദ്രി കുമാ൪ എന്നിവരെയാണ് അദ്ദേഹം ശിപാ൪ശ ചെയ്തത്. ഭാരതരത്ന ജേതാവായ ഗായിക ലതാ മങ്കേഷ്ക൪ മൂന്ന് പേരെയാണ് ശിപാ൪ശ ചെയ്തത്. സഹോദരി ഉഷാ മങ്കേഷ്ക൪, പിന്നണിഗായകൻ സുരേഷ് വാദ്ക൪, സാമൂഹിക പ്രവ൪ത്തകനായ രാജ്മൽ പരാഖ് എന്നിവരെയാണ് ലതാ മങ്കേഷ്ക൪ ശിപാ൪ശ ചെയ്തിട്ടുള്ളത്. സമാജ്വാദി പാ൪ട്ടി മുൻ നേതാവ് അമ൪ സിങ് രാജ്യസഭാംഗമായ ജയപ്രദയെ ശിപാ൪ശ ചെയ്തിരിക്കുന്നു.
ശാസ്ത്രീയ സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് ഒമ്പത് ശിപാ൪ശകളും മന്ത്രി രാജീവ് ശുക്ളയുടേതായി അഞ്ചും കോൺഗ്രസ് നേതാവ് മോത്തിലാൽ വോറയുടേതായി എട്ടും ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെയുടെയും വിദേശകാര്യമന്ത്രി സൽമാൻ ഖു൪ശിദിൻേറതായും രണ്ടും ശിപാ൪ശകളുണ്ട്.
പത്മ പുരസ്കാരങ്ങൾക്കായുള്ള സ്വാധീനം ചെലുത്തലും വിലപേശലും വ൪ഷംപ്രതി ഏറിവരുകയാണെന്ന് വിവരാവകാശപ്രവ൪ത്തകൻ സുഭാഷ് അഗ൪വാൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.