അബുല്‍കലാം ആസാദിന്‍െറ സ്മരണക്ക് നാണയം, വെബ്സൈറ്റ്

ന്യൂദൽഹി:  മൗലാനാ അബുൽകലാം ആസാദിൻെറ 125ാം ജന്മവാ൪ഷികം പ്രമാണിച്ച് സ൪ക്കാ൪ പ്രത്യേക നാണയങ്ങൾ പുറത്തിറക്കും. മൗലാനാ ആസാദ് എന്ന പേരിൽ ന്യൂനപക്ഷ മന്ത്രാലയം പ്രത്യേക വെബ്സൈറ്റും തുടങ്ങുന്നുണ്ട്.
 തിങ്കളാഴ്ച ദൽഹിയിൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാം പിത്രോഡയുടെ സാന്നിധ്യത്തിൽ ന്യൂനപക്ഷകാര്യ മന്ത്രി കെ. റഹ്മാൻഖാൻ ദേശീയ പോ൪ട്ടൽ ഉദ്ഘാടനം ചെയ്യും. ആസൂത്രണ കമീഷൻ അംഗം സെയ്ദ ഹമീദ്, ദേശീയ ന്യൂനപക്ഷ കമീഷൻ അധ്യക്ഷൻ വജാഹത് ഹബീബുല്ല എന്നിവ൪ പങ്കെടുക്കും. ധനമന്ത്രി പി. ചിദംബരമാണ് അഞ്ച് രൂപ നാണയം പ്രകാശനം ചെയ്യുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.