തിരുവനന്തപുരം: ഛത്തിസ്ഗഢിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാതെ ലീവെടുത്ത് മുങ്ങിയ പൊലീസ് കമാൻഡോകൾക്ക് സസ്പെൻഷൻ. കേരളാ പൊലീസ് സേനയുടെ കമാൻഡോ വിഭാഗമായ ഇന്ത്യ റിസ൪വ് ബറ്റാലിയനിലാണ് കൂട്ട സസ്പെൻഷൻ. രണ്ട് സി.ഐമാ൪, രണ്ട് എസ്.ഐമാ൪ ഉൾപ്പെടെ 23 പേരെയാണ് ബറ്റാലിയൻ എ.ഡി.ജി.പി ബി. സന്ധ്യയുടെ നി൪ദേശാനുസരണം സസ്പെൻഡ് ചെയ്തത്.
ഇതേസംഭവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടേഷനിൽ ബറ്റാലിയനിൽ ജോലിചെയ്യുന്ന രണ്ട് സി.ഐമാരെയും രണ്ട് എസ്.ഐമാരെയും കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. മൂന്ന് കമ്പനി സ്കോ൪പിയോൺ കമാൻഡോകൾ അടക്കം എട്ട് കമ്പനി സേനയാണ് ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. എന്നാൽ യാത്രയിൽ നിന്ന് ഒഴിവാകുന്നതിനായി അവസാനനിമിഷം പലരും മെഡിക്കൽ ലീവെടുത്ത് മുങ്ങി. ലീവിനായി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ തൃപ്തികരമല്ളെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് നടപടി. ഛത്തിസ്ഗഢിന് ശേഷം മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി ഇതേ വിഭാഗങ്ങളെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.