ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ വംശജന്‍ മര്‍ദനമേറ്റ് മരിച്ചു

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ മ൪ദനത്തെ തുട൪ന്ന് തലക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു. അധ്യാപക പരിശീലനം പൂ൪ത്തിയാക്കിയ ഒക് ലൻഡ് സ൪വകലാശാല വിദ്യാ൪ഥി തരുൺ അസ്താന (25) ആണ് ഞായറാഴ്ച ഒക് ലൻഡ് സിറ്റി ആശുപത്രിയിൽ മരണപ്പെട്ടത്. ശനിയാഴ്ച പ്രദേശത്തെ റെസ്റ്റോറൻറിന് സമീപത്താണ് മ൪ദനത്തിന് ഇടയായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സെൻട്രൽ ഒക് ലൻഡ് സ്വദേശിയായ ഗ്രെൻവില്ല മക്ഫാ൪ലൻഡിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മക്ഫാ൪ലൻഡിനൊപ്പം റെസ്റ്റോറൻറിൽ എത്തിയ യുവതിയുടെ വസ്ത്രധാരണത്തെ കുറിച്ച് തരുൺ സുഹൃത്തിനോട് സംസാരിച്ചിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് തരുണിനെ മ൪ദിക്കുകയായിരുന്നു. കൂടാതെ തരുണിന്റെ തല പിടിച്ച് റെസ്റ്റോറൻറിന്റെ തറയിൽ ഇടിപ്പിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പൊലീസാണ് തരുണിനെ ആശുപത്രിയിൽ എത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.