ഇംഫാൽ: മണിപ്പൂ൪ തലസ്ഥാനമായ ഇംഫാലിൽ അതിസുരക്ഷാ മേഖലയിൽ വീണ്ടും ബോംബ് സ്ഫോടനം. ശക്തിയേറിയ ബോംബ് സ്ഫോടനത്തിൽ രണ്ടു പേ൪ മരിച്ചു. ഏഴു പേ൪ക്ക് സാരമായ പരിക്കുണ്ട്. മുഖ്യമന്ത്രി ഒക്റോം ഇബോബി സിങ്ങിൻെറ ഒൗദ്യോഗിക വസതിയിൽനിന്ന് വിളിപ്പാടകലെയാണ് രാവിലെ 6.20ഓടെ സ്ഫോടനമുണ്ടായത്. യായ്സ്കൽ ബസ്സ്റ്റാൻഡിനുസമീപം റോഡരികിലാണ് ബോംബ് വെച്ചിരുന്നത്. ഒരാൾ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഏഴു പേ൪ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. എൽ. ബ്രോയൻ (35), ഹോൽഹൻ തൗതാങ്ങ് (40) എന്നിവരാണ് മരിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് തീവ്രവാദികളാണ്് ബോംബ് വെച്ചതെന്നാണ് സംശയമെങ്കിലും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആരെയും അറസ്റ്റുചെയ്തിട്ടുമില്ല. ടൈമ൪ ഘടിപ്പിച്ച അതിനൂതനമായ ബോംബാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസിൻെറ നിഗമനം. സ്ഫോടനത്തിനുശേഷം പ്രദേശം മുഴുവൻ സുരക്ഷാസേനയും പൊലീസും വളഞ്ഞെങ്കിലും ആരെയും പിടികൂടാനായില്ല. ചൊവ്വാഴ്ച രാവിലെ ഇംഫാൽ മാ൪ക്കറ്റ് കോംപ്ളക്സിൽ ബോംബ് പൊട്ടിത്തെറിയിൽ നാലു പേ൪ക്ക് പരിക്കേറ്റിരുന്നു. അതിസുരക്ഷാമേഖലയിലെ സ്ഫോടനങ്ങൾ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. മണിപ്പൂ൪ റൈഫിൾസ് റെജിമെൻറിൻെറയും പൊലീസിൻെറയും ആസ്ഥാനത്തിനു സമീപമാണ് ബുധനാഴ്ച സ്ഫോടനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.