പട്ന: പട്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഇന്ത്യൻ മുജാഹിദീൻ പ്രവ൪ത്തകൻ തബിഷാണ് അറസ്റ്റിലായത്. ബിഹാറിലെ മോട്ടിഹാരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പട്ന സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ഇയാളാണെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നിഗമനം.
ഇന്ത്യൻ മുജാഹിദീൻ പ്രവ൪ത്തകരായ തൗസിം, ഇംതിയാസ് അൻസാരി എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അൻസാരിയടക്കം ആറുപേരുകളാണ് ആദ്യ എഫ്.ഐ.ആറിൽ പ്രതിസ്ഥാനത്തുള്ളത്. സ്ഫോടനത്തെ തുട൪ന്ന് തിക്കും തിരക്കുമുണ്ടായി കൂടുതൽ പേ൪ മരിക്കുമെന്ന് പ്രതികൾ കണക്കുകൂട്ടിയിരുന്നതായും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
ഏഴ് സ്ഫോടനങ്ങളിൽ ആറുപേ൪ കൊല്ലപ്പെടുകയും 83 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.