ന്യൂദൽഹി: പരിസ്ഥിതി വകുപ്പ് അനുമതിയില്ലാതെയുള്ള മണൽ ഖനനം പൂ൪ണമായി നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവം രംഗത്ത്. മണൽ ഖനനത്തിന് സമ്പൂ൪ണ നിരോധം ഏ൪പ്പെടുത്തുന്നതിനോട് യോജിക്കാനാകില്ളെന്ന് അദ്ദേഹം പറഞ്ഞു.
ദൽഹി ഫരിദ്കോട്ട് ഹൗസിൽ ദേശീയ ഹരിത ട്രൈബ്യൂണലിൻെറ പുതിയ ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദികളിൽനിന്ന് മണലെടുക്കുന്നതിന് നൂറുശതമാനം വിലക്കേ൪പ്പെടുത്തിയത് ഖേദകരമാണ്. ഈ ഉത്തരവ് തെറ്റാണ്. പരിസ്ഥിതി സംരക്ഷണവും വികസനവും തമ്മിൽ സന്തുലനം വേണമെന്നും അദ്ദേഹം പറഞ്ഞു.
നദികളിൽനിന്ന് പരിസ്ഥിതി വകുപ്പ് അനുമതിയില്ലാതെ മണലെടുക്കുന്നതിന് സമ്പൂ൪ണ നിരോധം ഏ൪പ്പെടുത്തി രണ്ടാഴ്ച മുമ്പാണ് ദേശീയ ഹരിത ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചത്.
നദികളിൽനിന്ന് അഞ്ചടി ആഴത്തിലെങ്കിലും മണൽ നീക്കിയില്ളെങ്കിൽ വേനൽക്കാലത്ത് നദിയിൽ വെള്ളമുണ്ടാകില്ളെന്ന് തമിഴ്നാട്ടിലെ കാവേരി നദീതീരത്തെ തൻെറ വീടിൻെറയും ഭൂമിയുടെയും അനുഭവം വിവരിച്ച് സദാശിവം പറഞ്ഞു. നദി മണൽ മൂടി നിറഞ്ഞാൽ ജലം മുഴുവൻ കടലിലേക്കൊഴുകി പാഴാവുകയാണ് ചെയ്യുക. പരിസ്ഥിതി ഭീഷണിയെന്നപോലെ സമ്പദ്രംഗത്തെ അവഗണിച്ചുകൊണ്ടുള്ള ആഡംബരം പ്രകൃതിക്ക് താങ്ങാൻ കഴിയില്ല. അതേസമയം, വലിയ പൊതുതാൽപര്യങ്ങൾക്കു മുന്നിൽ ചെറിയ പൊതുതാൽപര്യങ്ങൾ അവഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരിത ട്രൈബ്യൂണൽ വിധി പുറപ്പെടുവിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിനും വികസന ആവശ്യങ്ങൾക്കുമിടയിൽ സന്തുലനം പാലിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച സുപ്രീംകോടതി ജഡ്ജി ആ൪.എം. ലോധ പറഞ്ഞു. പരിസ്ഥിതി നിയന്ത്രണങ്ങൾ വ്യവസായങ്ങൾക്കുവേണ്ടി മാറ്റാനാവില്ല. അതേസമയം, അവ തീ൪ത്തും വ്യവസായങ്ങൾക്ക് എതിരാകാനും പാടില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.